വാക്കുകളുടെ മറുകര സ്ക്രിപ്റ്റില്ലാതെ അവതരിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ചില കഥാപാത്രങ്ങളെ വിട്ടു പോകാറുമുണ്ട്.. ഇതിലും അത് സംഭവിച്ചിട്ടുണ്ട്. നോവലിൽ പ്രണയത്തിന്റെ മാസ്മരികതയെ ആദ്യം അവതരിപ്പിക്കുന്നത് രശ്മി വാജ്പേയ് എന്ന കഥാപാത്രത്തിലൂടെയാണ്. വെള്ളാരം കണ്ണുള്ള ചെറുപ്പക്കാരനോടൊപ്പം അവൾ കൗശലപൂർവ്വം യാത്രയാകുന്നത് വിമല ടീച്ചർ മനസിലാക്കുന്നുണ്ട്. അതുപോലെ തന്നെ നോവൽ അവസാനിക്കുന്നയിടത്ത് എത്തുന സർദാർജിയുടെ പ്രണയത്തെ സാന്ദ്രമാക്കുന്നത് ഇക്താരയുടെ അവാച്യമായ സംഗീതമാണ്.. പ്രണയത്തെ സംഗീതം കൊണ്ട് കൂടുതൽ ഹൃദയആഴത്തിലേക്ക് ആനയിക്കുകയാണ് നോവലിസ്റ്റ്... ഇതും കൂടി ഓർത്തു കൊണ്ട് ആസ്വാദനം ശ്രവിക്കുക...
@akgkillippalam8273 Жыл бұрын
❤
@shahjahana9609 Жыл бұрын
"മഞ്ഞ്"... എത്ര ആവർത്തി ഞാൻ വായിച്ചിരിക്കുന്നു. എങ്ങും എത്താ കാത്തിരിപ്പിന്റെ , ദൈന്യ നൊമ്പരങ്ങളുടെ, മൗനമായ (വാചാല) ദുഖങ്ങളുടെ , ജീവിത നിസ്സഹായതയുടെയുംശൂന്യശിശിരങ്ങളുടെയും മറ്റും മറ്റുമായ ഒരു അനന്തപ്രവാഹം.വെറും 80പേജിൽ ഉൾക്കൊള്ളിച്ച് എം.ടി സാഹിത്യ ലോകത്തിന് സമ്മാനിച്ച ഒരു Epic.... "മഞ്ഞ് ". വിമല ടീച്ചറും, മിശ്രയും,അനിതയും, ബുദ്ധുവും, ചൗക്കിദാറും അപഥസഞ്ചാരത്തിൽപ്പെടുന്ന സ്ത്രീയും ഒക്കെ ,നമ്മിലോ നമുക്ക് ചുറ്റുമോ നിരന്തരം നിലനിൽക്കുന്നു.. "വാക്കുകളുടെ മറുകര" അതിമനോഹരമായി ഈ തൂവൽ മഞ്ഞിനെ , കോടമഞ്ഞിന്റെ താഴ് വരകളിൽ നമ്മെ എത്തിച്ച്, ഒരിക്കൽ കൂടെ നമുക്ക് വിശകലനം ചെയ്ത് തരുന്നു . ശ്രീ ജയചന്ദ്രൻ കല്ലിങ്ങലിന് മുക്തകണ്ഠ പ്രശംസ. ഷാജഹാൻ.
@Ashpb848 Жыл бұрын
നന്നായി🙏 മലയാളത്തിലെ classic Novels നെ ക്കുറിച്ച് ഇതുപോലെ തുടർന്നും വേണം. ഖസാക്ക്,പണി തീരാത്ത വീട്, തോറ്റങ്ങൾ, മയ്യഴിപ്പുഴ...., സ്മാരകശിലകൾ etc... etc....
@S-ue3mp Жыл бұрын
ലളിത സുന്ദരമായ അവതരണം കേട്ടിരിക്കാൻ പ്രചോദനമായി...🎉
@jayaprakashb.s1971 Жыл бұрын
മഞ്ഞും പ്രണയവും പരസ്പരപൂരകങ്ങളാവുന്ന നോവലിനെപ്പറ്റി വിശദമായി വിവരിച്ചതിന് നന്ദി🎉
@rajeshbr Жыл бұрын
മഞ്ഞുരുകുന്ന ആസ്വാദനം. 9-)0 ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാനും മഞ്ഞ് വായിക്കുന്നത്. അഞ്ഞൂറ് രൂപയുടെ കൂട്ടുകാരിയെ ഒക്കെ ഇപ്പോഴും ഓർക്കുന്നു. 1983 ലാണ് മഞ്ഞ് സിനിമയാവുന്നത്. എം റ്റി സർ തന്നെ സംവിധാനം നിർവഹിച്ച സിനിമ നിർമ്മിച്ചിരിക്കുന്നത് ഈയിടെ അന്തരിച്ച അച്ചാണി രവി എന്ന് അറിയപ്പെടുന്ന കെ. രവീന്ദ്രൻ നായരാണ്. സംഗീതാ നായിക് ആണ് വിമല ടീച്ചർ ആയി വേഷമിട്ടത്. ഷാജി എൻ കരുണിന്റെ ക്യാമറ നൈനിറ്റാളിന്റെ സൗന്ദര്യം മനോഹരമായി പകർത്തി. എം ബി എസിന്റെ സംഗീതം അനുഭവസാന്ദ്രം. പ്രിയ സുഹൃത്ത് ജെ സി യുടെ അവലോകനം ഹ്രസ്വമെങ്കിലും സമഗ്രം. ഓർമ്മയുടെ ചെപ്പിലെവിടെയോ ഒളിച്ചിരുന്ന ഈ കൊച്ചു മഞ്ഞിൻ കണത്തെ വീണ്ടും കേൾവിയുടെ പുലരികളിൽ പ്രതിഷ്ഠിച്ചതിന് പ്രിയ സുഹൃത്തിനു നന്ദി. ഇനിയും ഇത്തരം ഓർമ്മപ്പെടുത്തലുമായി വരുമല്ലോ 🙏
@News12-India-Malayalam Жыл бұрын
നല്ല അവതരണം. മഞ്ഞിലെ മനസ്സിന്റെ വാതിലുകൾ ഞാൻ ഓർത്തു പോകുന്നു
@drmvpa Жыл бұрын
Good narration
@royjoseph2335 Жыл бұрын
❤
@akgkillippalam8273 Жыл бұрын
❤ മനോഹരം❤
@vincenth3765 Жыл бұрын
❤ Miss U Sir
@radhakrishnankunnumpuram5805 Жыл бұрын
മനസ്സിൽ മഞ്ഞുകാലം ഉണരുന്നു......
@sauparnikap4268 Жыл бұрын
കോളേജിൽ പഠിച്ചിരുന്നപ്പോ ഒരു വേനലവധി കാലത്ത് വായിച്ചതാണ് മഞ്ഞ്.. റിവ്യൂ കണ്ടു കഴിഞ്ഞപ്പോ വീണ്ടും വായിക്കാൻ തോന്നുന്നു..😊
@geethar1284 Жыл бұрын
മഞ്ഞ് നോവലായല്ല,കണ്ടു മറന്ന സ്വപ്നം പോലെയാണ്.പ്രീഡിഗ്രി ക്ലാസുകളിൽ തുടങ്ങി എംടിയെ മമതയോടെ കൊണ്ടു നടക്കുമ്പോഴാണ് ഡിഗ്രിയ്ക്ക് പാഠമായി മഞ്ഞെത്തുന്നത്.ലിപ്സ്റ്റിക്,തടാകം,കുതിരസവാരി,നൈനിറ്റാൾ,വെള്ളിയിഴകൾ,ടെലഫോൺ ഡയറക്ടറി,കാത്തിരിപ്പ്,ഉരുളക്കിഴങ്ങ് ഇവയൊക്കെ മഞ്ഞിലേക്ക് കൊണ്ടു പോകുന്നു.മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നത് ആവർത്തിയ്ക്കപ്പെടാത്ത ഒരു മരണവുമുണ്ടാകില്ല.സർദാർജിയുടെ വാക്കുകൾ അക്കാലത്ത് പ്രണയികൾ കൈമാറിയിരുന്നു.സീസൺ തീരുന്നതിന് തലേ ദിവസം വല്ലാതെ വേദനിച്ചത് ഇപ്പോഴും ഓർമ്മയിൽ.ഈ ഓർമ്മപ്പെടുത്തൽ നന്നായി ❤