ആലിബാബയുടെ ഒളിത്താവളം കണ്ടെത്തി | Kochareekkal Cave | TravelGunia | Vlog 103

  Рет қаралды 17,694

TravelGunia

TravelGunia

Күн бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ആലിബാബ എന്നൊരു കൊള്ളക്കാരൻ തന്റെ 41 കൂട്ടാളികളുമായി, കൊള്ളയടിച്ച സ്വർണ്ണവും രത്നങ്ങളും ഒളിപ്പിച്ചുവെക്കാൻ ഒരു സ്ഥലം കണ്ടെത്തി. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത അന്നത്തെ കാലത്ത് മാന്ത്രിക വിദ്യകൾ കാണിച്ചായിരുന്നു അവർ നിധിശേഖരത്തിന് സുരക്ഷ ഒരുക്കിയത്. പുറമെ നിന്നും നോക്കിയാൽ ഒരു വെള്ളച്ചാട്ടം, പക്ഷെ അതിന്റെ ഉള്ളിൽ ഒളുപ്പിച്ചുവെച്ച അതീവ രഹസ്യമായൊരു നിലവറ. "അബൂക്ക... കസം... അലീക്ക... കിസം.... തുറക്കു... അസ്സീസേ..." എന്ന മന്ത്രം ചൊല്ലിയാൽ മാത്രമേ നിലവറ തുറക്കുകയുള്ളു. ആ സമയം വെള്ളച്ചാട്ടത്തിന്റെ ഗതി മാറി ഒഴുകും. ആലിബാബയും 41 കള്ളന്മാരും അകത്തുകടന്നാൽ പിന്നെ അറയുടെ വാതിൽ അടയും. വെള്ളച്ചാട്ടം പഴയതുപോലെ ആകും. ഇതൊക്കെ അറബിക്കഥകളിൽ മാത്രം കാണാൻ സാധിക്കും എന്നാണ് കരുതുന്നതെങ്കിൽ നമുക്ക് തെറ്റി. നമ്മുടെ ഈ കേരളത്തിൽ ഈ കേട്ടുകഥകളെ തോൽപ്പിക്കുന്ന അദിശയങ്ങൾ നേരിൽ കണ്ടറിയാം. കുറച്ച് യുക്തി കലർത്തി ചിന്തിച്ചാൽ ഇതുപോലുള്ള കാഴ്ചകൾ നാട്ടിൽ ഉള്ളതുകൊണ്ടാവാം മലയാളത്തിൽ വളരേ പ്രശസ്തമായ ഇങ്ങനൊരു കഥ പ്രെചാരം നേടിയത്. പക്ഷെ കഥക്കേട്ട നമ്മുടെ മനസ്സിൽ തെളിയുന്ന സങ്കൽപ്പങ്ങളെ നാണിപ്പിക്കുന്ന നിലയ്ക്കാണ്. ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അതും നമ്മുടെ എറണാകുളം ജില്ലയിൽ. അരീക്കൽ വെള്ളച്ചാട്ടം പലരും ശ്രെദ്ധിച്ചുകാണും, പക്ഷെ അവിടെ നിന്നും ഏതാനും നിമിഷങ്ങൾ മാത്രം സഞ്ചരിച്ചാൽ ഇത്രയും മനോഹരമായൊരു കാര്യം കാണാനുണ്ടെന്ന സത്യം പലരും തിരിച്ചറിഞ്ഞുകാണില്ല. കൊച്ചരീക്കൽ എന്നറിയപ്പെടുന്ന ഈ ചെറിയ വെള്ളച്ചാട്ടം അതിനകത്തെ ഒളിപ്പിച്ചു വെച്ച ഗുഹയുടെ സാനിധ്യത്തിൽ ഒരത്ഭുതം മനസ്സിന് തന്നു. ഭാവിയിൽ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമായി എളുപ്പത്തിൽ മാറാൻ വേണ്ടുന്ന എല്ലാ ചേരുവകളും കൊച്ചാരീകലിൽ ഒരുങ്ങിയിട്ടുണ്ട്. പൊതുവെ ഒരു വെള്ളച്ചാട്ടം താഴെയോ മുകളിലോ നിന്നാവും കാണാൻ സാധിക്കുക. പക്ഷെ ഇവിടുത്തെ സ്ഥിതി നമുക്ക് വെള്ളച്ചാട്ടത്തിന്റെ ഒത്ത നടുക്ക് ഒരു ഗുഹയിൽ കയറി വളരേ ഭംഗിയുള്ളൊരു കാഴ്ച അനുഭവിക്കാം. തികച്ചും ശുദ്ധമായ വെള്ളം താഴെ ഒരു ചിറയിൽ ഒഴുകിയെത്തുന്ന കാഴ്ച ഇവിടെനിന്നും കാണാൻ പ്രത്യേക ഭംഗിയാണ്. നല്ല നീലനിറത്തിൽ വെള്ളം കിടക്കുന്ന ചിറയിൽ ഒന്ന് മുങ്ങിക്കുളിക്കാൻ കൊതിയാവും. നൂറ്റാണ്ടുകൾ പഴക്കമുള്ള പടുകൂറ്റൻ മരങ്ങൾ ചുറ്റുപാടിന് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു നിറം പകരും. ഏത് കാലാവസ്ഥയിലും വന്നാൽ ആസ്വദിയ്ക്കാൻ പറ്റിയ സ്ഥലം. എന്നാലും മഴക്കാലം തിരഞ്ഞെടുക്കുന്നവർ ജീവിതത്തിൽ മറക്കാത്ത ഒരനുഭവവുമായി തിരിച്ചുപോകും. അരീക്കൽ വെള്ളച്ചാട്ടം കാണാൻ വന്നതായിരുന്നു, ഗൂഗിളിൽ വെറുതെ തിരഞ്ഞുകിട്ടിയത്, അഞ്ചു നക്ഷത്രം കൊടുത്താലും മതിയാകാത്ത മതിപ്പുണ്ടാക്കി.
#KochareekkalCaves #TravelGunia

Пікірлер: 62
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 97 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 143 М.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 97 МЛН