Рет қаралды 301,092
ഗജകൗസ്തുഭം പല്ലാട്ട് ബ്രഹ്മദത്തൻ.. എഴുന്നെള്ളിപ്പിനായെത്തുന്ന ഓരോ ഉത്സവനഗരിയിലും തന്റെ പ്രൗഢിയും സൗന്ദര്യവും കൊണ്ട് ജനഹൃദയങ്ങളെ തന്നിലേക്ക് ആകർഷിക്കുന്ന ഗജോത്തമൻ. പ്രസിദ്ധമായ നിരവധി ക്ഷേത്രാങ്കണങ്ങളിൽ തിടമ്പാനയായി നില്ക്കാൻ ഭാഗ്യം ലഭിച്ച പുണ്യജന്മം. കേരളത്തനിമയുടെ നന്മ പ്രകാശിക്കുന്ന പല്ലാട്ട് തറവാട്ടിലെ ആനച്ചന്തം. നാട്ടുകാരുടെയും വീട്ടുകാരുടെയും സ്വന്തം ബ്രഹ്മൻ. വിശേഷണങ്ങൾ അനവധിയാണ് ബ്രഹ്മദത്തന്.
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേതടക്കം നിരവധി പ്രത്യേകതകളുള്ള ക്ഷേത്രാചാരങ്ങൾ കൃത്യമായി നിർവഹിക്കാൻ മറ്റു പല ഗജവീരന്മാർക്കും സാധിക്കാതെ വരുമ്പോൾ അവ ഭംഗിയായി ചെയ്യാൻ ബ്രഹ്മദത്തൻ മിടുക്കനാണ്.
കോട്ടയം ജില്ലയിലെ മേലമ്പാറയിൽ ഉള്ള പല്ലാട്ട് കുടുംബത്തിലെ അംഗമാണ് ബ്രഹ്മദത്തൻ. ബ്രഹ്മന്റെയും പല്ലാട്ട് തറവാടിന്റെയും കാഴ്ചകൾ കാണാം ഈ വീഡിയോയിലൂടെ.
Background music © Poykayil song flute cover by Rajesh Cherthala
Permission received from Rajesh Cherthala. Thank you Rajeshetta..
#PallattuBrahmadathan #Brahman #Pallattekutti