ശ്രീവാസുദേവാഷ്ടകം ശ്ലോകം - 8 "ഭക്തപ്രിയായ ഭവശോകവിനാശനായ മുക്തിപ്രദായ മുനിവൃന്ദനിവേഷിതായ നക്തം ദിവം ഭഗവതേ നതിരസ്മദീയാ ശ്രീഭൂപതേ! ഹര ഹരേ! സകലാമയം മേ." ഭജിക്കുന്നവരിൽ പ്രീതിയുളവാക്കി അവരെ സന്തോഷിപ്പിക്കുന്നവനും സംസാരദുഃഖം നിശ്ശേഷം ശമിപ്പിക്കുന്നവനും മോക്ഷം നൽകി അനുഗ്രഹിക്കുന്നവനും സത്യദർശി കളായ മുനിമാരാൽ നിരന്തരം സേവിക്കപ്പെ ടുന്നവനുമായ ഭഗവാന് എപ്പോഴും ഈ ഭക്തന്റെ നമസ്കാരം 🙏🏻. ലക്ഷ്മീ ദേവിയുടെയും ഭൂമീദേവിയുടെയും വല്ലഭനും എല്ലാ പാപങ്ങളും ഹരിക്കുന്നവനുമായ അല്ലയോ ഭഗവൻ, ഈ ഭക്തന്റെ എല്ലാ സംസാരരോഗങ്ങളും തീർത്തുതരണേ. ഭക്തിക്കുള്ള നാല് തലങ്ങൾ സാത്വികി, രാജസി, താമസി, ഗുണാതീത ഇവ നാലായി പിരിഞ്ഞു ഒന്നായി വർത്തിക്കുന്ന വൈകാരിക ഭാവമാണ് ഭക്തി.ഭക്തിയുടെ ഒൻപതു വിവിധ ഭാവങ്ങൾ. ഓരോ ഭാവത്തിന്റെയും വിശദമായി ഉള്ള നിർവചനങ്ങൾ വ്യക്തമായി ആചാര്യൻ പറഞ്ഞു മനസിലാക്കി തന്നു. ഇത്രയും വിശദമായി ശ്ലോകാർത്ഥം പറഞ്ഞു തന്ന് അതിലെ ഉള്ളടക്കം വ്യക്തമായി പഠിപ്പിച്ചു തന്ന ആചാര്യനെ നന്ദിപൂർവ്വം നമിക്കുന്നു 🙏🏻 സജിത ലാലു.
@GuruSahiti5 ай бұрын
അവലോകനം നന്നായിട്ടുണ്ട് 🙏🙏🙏
@anandamcs77485 ай бұрын
🙏🙏🙏🌷🌷🌷
@girijasathyadas87105 ай бұрын
ഗുരുദേവൻ ശ്രീവാസുദേവ വർണ്ണനതുടർന്നശേഷം കൃതി ഉപസംഹരിക്കുന്നു വിവിധ തലങ്ങളിലും ഭാവങ്ങളിലും ഉള്ള ഭക്തന്മാരിൽ പ്രിയമുള്ളവനും സംസാര ദുഃഖങ്ങൾക്ക് അന്തകനായുള്ളവനും മോക്ഷദായകനും ജ്ഞാനികളായ മുനികളാൽ സേവിക്കപ്പെടുന്നവനുമായ ശ്രീവാസുദേവനെ ഇരവുപകൽ നമ്രനമസ്കാരം ചെയ്യുന്നു. ഭഗവാൻ തന്റെ സകലാമയങ്ങളും ഹരിച്ചു രക്ഷിക്കണേ എന്ന പ്രാർത്ഥനയോടെ ഈ കൃതി ഗുരുദേവൻ ഉപസഹരിക്കുന്നു. പ്രകൃതി - പുരുഷ സംയോഗഭാവം പ്രകടീഭവിപ്പിച്ചു ലോകസംരചനയ്ക്ക് നിദർശനമായി ശ്രീവാസുദേവൻ നിലകൊള്ളുന്നതായി ഗുരുദേവൻ സാക്ഷാൽ പരബ്രഹ്മത്തിനെ ഭാവന ചെയ്തിരിക്കുന്നു. താത്വിക പുരുഷനായ ശ്രീവാസുദേവൻ ശ്രീയുമായി യോജിച്ചുനിന്നു പ്രായോഗിക അദ്വൈദമൂർത്തിയായി വിലാസം ചെയ്യുന്നതായി ഈ കൃതിയിലെ വരികൾ വിളിച്ചോതുന്നു. പ്രകൃതിയും പുരുഷനും രണ്ടല്ല ഒന്നുതന്നെയാണെന്നും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ പോലെ മൂല്യം വേർതിരിക്കാൻ ആകാത്ത തരത്തിൽ വർത്തിക്കുന്നുവെന്നും നിരീക്ഷിക്കാവുന്നതാണ്. ലോകവാഴ്വിന്റെ അനിതരപൂരണമായി അതും അദ്വൈദപ്പൊരുളായി ഭാവന ചെയ്തിരിക്കുന്ന ശ്രീവാസുദേവൻ സകല അജ്ഞാനവും അറുത്ത് പരമ സുഖം പ്രദാനം ചെയ്യുവാനുള്ള അർത്ഥന ജ്ഞാനഭക്തിയുടെ മകുടോദാഹരണമായി ഈ കൃതിയിൽ അങ്ങോളമിങ്ങോളം മഹാഗുരു ഇഴചേർത്തിരിക്കുന്നു. 🙏 ശ്ലോകത്തിലെ സകല അർത്ഥവും വിവരിച്ചു ഭക്തിയുടെ വിവിധ തലങ്ങളും പിരിവുകളും വിശദമായി പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏