K. Jayakumar IAS 21 | Charithram Enniloode 2238 | Safari TV

  Рет қаралды 51,857

Safari

Safari

Жыл бұрын

K. Jayakumar IAS 21 | Charithram Enniloode 2238 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 329
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Thanks 🙏 Asianet but no money 😕 namaste namaste namaste Madhava Prince pangadan Madhava bagavane namaste thanks alot ♥️ ✨️ ❤️ 💖
@m.nagendrannair5738
@m.nagendrannair5738 Жыл бұрын
L
@jessyabraham8833
@jessyabraham8833 Жыл бұрын
Sir, താങ്കളുടെ ഈ പരമ്പര എത്ര കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് കേട്ടിരുന്നത്. എന്റെ പാചകത്തിനിടയിൽ അടുക്കളയിൽ ആണ് ഞാനിതു കേട്ടുകൊണ്ടിരുന്നത്. അവരവർ ആയിരിക്കുന്ന ഇടങ്ങളിൽ ചെറിയ ചെറിയ നന്മകൾ ചെയ്യുവാനും സംതൃപ്തിയുള്ളവരായി നല്ല മനുഷ്യരായി ജീവിപ്പാനും ഈ സംസാരങ്ങൾ പ്രചോദനമാകട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. സാറിനും കുടുംബത്തിനും എല്ലാ നന്മകളും ആശംസിക്കുന്നു. 🙏
@sheebakp3661
@sheebakp3661 Жыл бұрын
പെട്ടെന്ന് തീർന്നു പോയി
@mrudulaunnikrishnan1373
@mrudulaunnikrishnan1373 Жыл бұрын
സാർ നല്ലൊരു കഥ കേൾക്കുന്ന സുഖത്തോടെ ഞാൻ എല്ലാ എപ്പിസോഡും കേട്ടു. നല്ല കുറേ കാരൃങ്ങൾ മനസ്സിലായി. 🙏🙏🙏
@annievarghese6
@annievarghese6 Жыл бұрын
നമസ്കാരം സർ ഇത്രയും സത്യസന്ധനും നീതിമാനുമായ സാറിൻ്റെചരിത്രംകേൾക്കാൻ അവസരമൊരുക്കിയ സഫാരിക്കു അഭിനന്ദനങ്ങൾ.
@thambimathew1996
@thambimathew1996 Жыл бұрын
ജയകുമാർ സാറിന്റെ സമാനതകളില്ലാത്ത ജീവിതാനുഭവങ്ങൾ ഏറെ കൗതുകത്തോടെയാണ് കേട്ടിരുന്നത് സാറിന് എല്ലാ നന്മകളും നേരുന്നു.
@chengalur
@chengalur Жыл бұрын
One of the Best speakers featured in this series from Safari. ഗുരുഭക്തി, ലാളിത്യം, അഹങ്കാരമില്ലായ്‌മ, നീതിബോധം, നിശ്ചയദാർഢ്യo, നിഷ്പക്ഷമതിത്വം എന്നീ ഗുണങ്ങൾ ഒരു കലാഹൃദയത്തിൽ സമ്മേളിച്ചത് സ്വർണ്ണത്തിനു സുഗന്ധം എന്നപോലെ ഒരു വിസ്മയം തന്നെ. അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സൗഖ്യവും ജഗദീശ്വരൻ കനിഞ്ഞരുളട്ടെ.
@jayasree6052
@jayasree6052 Жыл бұрын
വാസ്തവം
@ibrahimkoyi6116
@ibrahimkoyi6116 Жыл бұрын
ഇനിയും വേണമായിരുന്നു ഇദ്ദേഹത്തിന്റെ സംസാരം പെട്ടന്ന് അവസാനിച്ചപോലെ തോന്നി ❤️❤️❤️👍🏻
@Neenapeacock
@Neenapeacock Жыл бұрын
sir, താങ്കളുടെ അനുഭവങ്ങൾ കുറച്ചധികം എപ്പിസോഡിൽ ഏറ്റവും ഹൃദ്യമായ രീതിയിൽ കേൾക്കാമല്ലോ എന്ന് വല്ലാതെ ആശിച്ചു പോയി. വളരെ നല്ല അവതരണം :ഏറ്റവും മികച്ച കുറച്ച് വാക്കുകളിൽ സർ അനുഭവങ്ങൾ അവതരിപ്പിച്ചു. എന്നുമെന്നും ഓർക്കുന്ന രീതിയിൽ. ഒത്തിരി നന്ദി - താങ്കൾക്കും, സന്തോഷ് സാറിനും .
@amjithvinod8320
@amjithvinod8320 Жыл бұрын
എല്ലാ ദിവസവും രാത്രി തന്നെ കണ്ടു തീർക്കുന്ന എപ്പിസോഡ് ആയിരുന്നു. വളരെ മികച്ച അവതരണം. അങ്ങയുടെ സംസാരം, അങ്ങയുടെ അനുഭവങ്ങൾ എന്നിവ കെട്ടിരിക്കുന്നത് ഒരു പ്രത്യേക അനുഭൂതി ആയിരുന്നു. ❣️
@rajendranpm2984
@rajendranpm2984 Жыл бұрын
അങ്ങയുടെ ജീവിതാനുഭവങ്ങൾ നന്മ ചെയ്യാൻ ആഗ്രഹിക്കുന്ന വർക്ക ഒരു പ്രചോദനം തന്നെയാണ് ഒരു പാട് നിറഞ്ഞു ആയുരാരോഗ്യത്തോടെ ഞങ്ങളോടൊപ്പം ഉണ്ടാകാൻ ഈശ്വരനോട് പ്രാത്ഥിക്കുന്നു
@jithinjagadan
@jithinjagadan Жыл бұрын
നന്ദി! അങ്ങയുടെ വാക്കുകൾ തന്നെയൊന്നു പരിഷ്കരിച്ചു പറഞ്ഞാൽ : "സ്വരദളം പൊഴിയുന്ന സഫാരി വാദ്യത്തിൽ താരസ്വരമായ് അങ്ങിനിയും ഉണരേണമെന്നാശ.. അങ്ങീ, താരാപഥങ്ങളിൽ നിറയേണം.." ഒപ്പം പ്രൊഡ്യൂസർക്കും പെരുത്ത് നന്ദി!
@sunivraj
@sunivraj Жыл бұрын
John Paul ന് ശേഷം ഇത്രയും മനോഹരമായി മലയാളം സംസാരിക്കുന്ന ഒരാളെ ആദ്യമായി കേള്‍ക്കുകയാണ്. കർമ്മം കൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാനും ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു എന്ന് പറയാൻ പറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ പുണ്യം എന്ന് ഞാൻ തിരിച്ചറിയുന്നു. ശ്രീ കെ ജയകുമാർ IAS ന് ഈ ജീവിത സായാഹ്നത്തിൽ എല്ലാ നന്മയും നേരുന്നു.
@tijomonthomas3231
@tijomonthomas3231 Жыл бұрын
വളരെ മനോഹരമായി ജീവിത കഥനം നടത്തിയ സാറിന് ആശംസകൾ... പ്രാർത്ഥനകൾ... ഞങ്ങളുടെ നിറഞ്ഞ സ്നേഹം.. നന്ദി 🙏🙏💐💐
@yesodharanp5816
@yesodharanp5816 Жыл бұрын
ജീവിതാനുഭവങ്ങൾ സത്യസന്ധമായി പങ്കുവച്ചതിന് സാറിന് നന്ദി രേഖപ്പെടുത്തുന്നു. വിസിറ്റിംഗ് കാർഡുകളൊക്കെ കളഞ്ഞെങ്കിലും എല്ലാം ഉൾക്കൊണ്ടു കൊണ്ടും എന്നാൽ അങ്ങനെയൊരു ഭാവമില്ലാതെയുമുള്ള വളരെ ലളിതമായ അവതരണം ഹൃദ്യമായി അനുഭവപ്പെട്ടു. ഇത്ര ധന്യമായ ജീവിതം നയിച്ച അങ്ങയ്ക്ക് പോലും കോസ്മിക് സ്കെയിലിൽ അടയാളപ്പെടുത്താൻ കഴിയാത്തത്ര ചെറുതാന്നെന്ന തോന്നൽ തികച്ചും യാഥാർത്ഥ്യ മ്പോധത്തോടെയുള്ളതായി. ആയുരാരോഗ്യങ്ങൾ കൊണ്ട് അങ്ങ് അനൂഗ്രഹിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.
@valsalavr7729
@valsalavr7729 Жыл бұрын
ധന്യമായ ഒരു ജീവിതം. ഇത്തരം നൻമ മരങ്ങൾ ഇനി അധികം ഇല്ല എന്നത് മാത്രം ആണ് ദുഃഖിപ്പിക്കുന്നത്. വിശ്രമജീവിതം സന്തോഷകരം ആകട്ടെ എന്ന് ആശംസകൾ 🙏🙏💐💐
@pauljoseph2811
@pauljoseph2811 Жыл бұрын
21 പ്രാവശ്യം മുന്നിൽ ഇരുന്നു കൊണ്ട് സത്യസന്ധമായ ജീവിതാനുഭവങ്ങൾ പറഞ്ഞു തന്ന താങ്കൾക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏
@retirementlife5171
@retirementlife5171 Жыл бұрын
സർ, അങ്ങ് മനസ്സിലാക്കിത്തന്ന നീതിയുടെ പാഠങ്ങൾ, നന്മയുടെ വഴികൾ, സർഗ്ഗാത്മകതയുടെ ആഴങ്ങൾ, കനിവുറവ് എല്ലാം ഓർത്ത് കുറച്ചുനേരം വെറുതെ കരഞ്ഞു പോയി. സാറിനും കുടുംബത്തിനും എന്നും നന്മയുണ്ടാവട്ടെ. സ്നേഹത്തിന്റെ അഗാധതയിൽ നിന്നുള്ള പ്രാർഥന
@deepaalex6546
@deepaalex6546 Жыл бұрын
Great sir,ജീവിതത്തെ മറ്റൊരു വീക്ഷണം കൊണ്ട് സമീപിച്ച സഹൃദയൻ.എത്ര കേട്ടാലും മതിയാകില്ല ആ വാക്കുകൾ.
@safarullahammed8905
@safarullahammed8905 Жыл бұрын
എന്റെ പ്രിയപ്പെട്ട കെ ജയകുമാർ സാറിന് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകെട്ടെ 🙏🙏🙏
@krishnakumarv7015
@krishnakumarv7015 Жыл бұрын
മഹാന്മാവ് തനിക്കു ചുറ്റും അവാച്യസുന്ദരമായ പ്പ്രകാശം പ്രസരിപ്പിക്കുന്നു. 🙏🙏🙏🙏
@amsankaranarayanan6863
@amsankaranarayanan6863 Жыл бұрын
മനുഷ്യസ്നേഹിയായ ജയകുമാർ സാർ തന്റെ I A S ജീവിതകാലം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ജീവിച്ചു. ജയകുമാർ സാറിനെ നല്ലവരായ മലയാളികൾ എന്നെന്നും ഓർക്കും. Episodes പെട്ടന്ന് തീർന്നപോലെ തോന്നുന്നു. Best wishes to Sri. Jayakumar and Family 🌹🌹. Thanks to Sri. Santhosh George Kulangara for this program
@soumyarani5526
@soumyarani5526 Жыл бұрын
Sir ne കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. മനസ്സ് ശുദ്ധമായതു പോലെ . സഫാരിക്ക് ഹൃദയം നിറഞ്ഞ നന്ദി
@stock7764
@stock7764 Жыл бұрын
കുലീനത്വമുള്ള 21 എപ്പിസോഡുകൾ,എന്ത് ലളിതമായ ഭാഷയിൽ ഉള്ള അവതരണം.. മനുഷ്യത്വം,സ്നേഹം ,കാര്യപ്രാപ്തി എന്നിവയൊക്കെ വേണ്ടുവോളം ഉള്ള ഔദോഗിക ജീവിതവും,താൻ ആരാണ് ഈ ഭൂമിയിൽ തൻ്റെ role എന്താണ് എന്ന് കൃത്യമായ ബോധ്യമുള്ള ഒരു ഋഷി തുല്യനായ മനുഷ്യൻ ,ഒത്തിരി നന്ദി സർ ഇത്രയും ഭം ഗിയായ 21 എപ്പിസോഡ് കൾ ഞങ്ങൾക്ക് സമ്മാനിച്ചതിന്..
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
ഒരു വലിയ സ്നേഹത്തിന്റെ അറിവിന്റെ അനുഭവങ്ങളുടെ പുസ്തകം വായിച്ച പോലെ..നന്ദി സാർ
@shajivarghese6408
@shajivarghese6408 Жыл бұрын
ധന്യമായ ജീവിതം, കേട്ട് കണ്ണു നിറഞ്ഞുപോയി. നമ്മുടെ നാടിന്റെ ര ത് നങ്ങളിലൊന്ന്. മനോഹരമായ അവതരണം, സഫാരി ചാനലിനും നന്ദി. ജയകുമാർ സാറിന് എല്ലാ ആശംസകളും 🌹🌹
@kasimka8234
@kasimka8234 Жыл бұрын
തീർച്ചയായും വളരെ യധികം പേർക്ക് സാറിന്റെ ഈ പ്രോഗ്രാം പ്രചോദനം ആവുക തന്നെ ചെയ്യും നന്ദി സർ ദൈവം അനുഗ്രഹിക്കട്ടെ
@varattenokkam
@varattenokkam Жыл бұрын
ഇപ്പോഴത്തെ വെറുപ്പിന്റെ വ്യാപാരികൾ,അതിന്റെ മൊത്തക്കച്ചവടക്കാർ കാണേണ്ട എപ്പിസോഡുകളാണ് സാറിന്റെ ജീവിതം മുഴുവൻ🙏🙏🙏
@andrewgeorgekariyil4329
@andrewgeorgekariyil4329 Жыл бұрын
സത്യസന്ധത , നീതിബോധം , സഹജീവിസ്നേഹം , ഹൃദയനയ്ർ മല്യം എന്നീ ഗുണങ്ങൾ ഒത്തുചേർന്ന ജയകുമാർ സാറിന്റെ ചരിത്ര കഥനം അതിമനോഹരം . നമസ്കാരം. സാറിന് അനുഗ്രഹ പൂർണമായ ശിഷ്ഠ ജീവിതം ആശംസിക്കുന്നു 🌹🌹🌹.
@MundakayamAjith
@MundakayamAjith Жыл бұрын
21എപ്പിസോഡ് മുടങ്ങാതെ കണ്ടു എത്ര മനോഹരം ആണ് സാർ ❤️❤️❤️❤️
@sihabpattel8386
@sihabpattel8386 Жыл бұрын
ഒരു പാട് മനസ്സിലാക്കി സർ, താങ്കളുടെ കൂടെ സഞ്ചരിച്ചു, വളരെ നന്ദി, ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നത് കോഴിക്കോട് വെച്ചാണ്, താങ്കളുടെ കാൽപാടുകൾ ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്, നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്, ദൈവം താങ്കൾക് ആയുർ ആരോഗ്യം നൽകട്ടെ 🌹🌹🌹🌹
@induprakash01
@induprakash01 Жыл бұрын
നിസ്വാർത്ഥ സ്നേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കപടത ഇല്ലാത്തൊരു മനസ്സിന്റെ ഉള്ളിൽ നിന്നും വന്ന ഈ വാക്കുകൾ ഇന്നത്തെ കപട മുഖങ്ങൾ മനസ്സിലാക്കിയെങ്കിൽ നമ്മുടെ നാടുകൾ എത്ര മനോഹരം ആയേനെ. ആശംസകൾ സർ. ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏🌹🌹💖
@noufalponnan
@noufalponnan Жыл бұрын
"ഗാഡമായി പ്രാർത്ഥിക്കുമ്പോൾ തീവ്രമായി സ്നേഹിക്കാം". താങ്കൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു
@renjithkr5529
@renjithkr5529 Жыл бұрын
നമസ്കാരം സർ അങ്ങ് ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ചന്ദനലേപ സുഗന്ധം പരത്തിയ മഹാനുഭാവൻ അണ്. അങ്ങേയ്ക്ക് മണ്ണിൻ്റെ പ്രാർത്ഥനയും വിണ്ണിൻ്റെ ആശംസയും എന്നും ഉണ്ടാവട്ടെ.........
@sheejaraju3601
@sheejaraju3601 Жыл бұрын
Nice comment
@sabupsam6280
@sabupsam6280 Жыл бұрын
ഒരു കാലഘട്ടം കൺമുന്നിൽ കടന്നു പോയി ഒരുപാട് നന്ദി . സാറിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
@premzenglish2560
@premzenglish2560 Жыл бұрын
കേരളീയരുടെ പുണ്യമാണ് ഇതുപോലെ ഒരാളെ കിട്ടിയത്... 🙏🙏🙏🙏
@rameshrs75
@rameshrs75 Жыл бұрын
True...a man who we can set as an example
@rugminidevi8872
@rugminidevi8872 Жыл бұрын
പ്രിയപ്പെട്ട സർ ഒരുപാട് നന്ദി അങ്ങയുടെ ഓരോ വാക്കും ഹൃദയത്തിൽ നിന്ന് വരുന്നതാണ് എന്ന് മനസ്സിലാവുന്നു. അങ്ങക്ക് ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു sir🙏🏻
@rethishnair814
@rethishnair814 Жыл бұрын
Great man with unique experiences and extraordinary accomplishments. I feelextremely fortunate and honored to have met him in person 🙏
@michaeljose6025
@michaeljose6025 Жыл бұрын
Thank you SGK for bringing Jayakumar sir. What a mesmerizing 21 episodes. Thank you Jayakumar sir. ❤️❤️❤️
@sahanir
@sahanir Жыл бұрын
ഒട്ടും വലിച്ചുനീട്ടാതെ തന്റെ ജീവിതം പറയുന്നതിനൊപ്പം ജീവിതം ഒരു പ്രാർത്ഥനയോടെ അനുഭവിക്കാൻ ഏവർക്കും കഴിയട്ടെ എന്ന പ്രത്യാശയും അങ്ങ് നൽകി. നന്ദി സാർ
@sajeevankk9739
@sajeevankk9739 Жыл бұрын
ഒരു കഥ പോലെ തന്റെ ജീവിത അനുഭവങ്ങൾ പറഞ്ഞ ജയകുമാർ സാറിന്റെ എല്ലാ എപ്പിസോഡും കണ്ടു, കേട്ടു. സഫാരിക്കും ജയകുമാർ സാറിനും അഭിനന്ദനങ്ങൾ.
@anniegeorge85
@anniegeorge85 Жыл бұрын
വളരെ നന്ദി സർ. അറിയാത്ത വളരെയധികം കാര്യങ്ങൾ സംഭവങ്ങൾ ഒക്കെ കേൾക്കാൻ പറ്റി. പെട്ടെന്ന് തീർന്നു പോയി എന്ന സങ്കടം മാത്രം!!!
@krradhakrishnan3273
@krradhakrishnan3273 Жыл бұрын
Sir you are great. I love you so much.
@hymachangarath9530
@hymachangarath9530 Жыл бұрын
ഓരോ എപ്പിസോഡിനുവേണ്ടിയുള്ള കാത്തിരിപ്പ്....അവസാനിച്ചപ്പോൾ ഒരു വിഷമം...All the wishes sir🙏
@tovidyadharanvidya2346
@tovidyadharanvidya2346 Жыл бұрын
അങ്ങയെ തിരഞ്ഞെടുത്ത സഫാരിക്ക് ആദ്യം നന്ദി🙏 കേട്ട എല്ലാവർക്കും നന്മകൾ ഉണ്ടാകാൻ ഇടയായ കാര്യങ്ങൾ വിശധീകരിച്ചു ഹൃദയം നിറഞ്ഞ കടപ്പാട് തുടർന്നും അങ്ങയ്ക്ക് എല്ലാ അനുഗ്രഹവു oഉണ്ടാകുവാൻ പ്രാത്ഥിക്കുന്നു
@rosygeorge7402
@rosygeorge7402 Жыл бұрын
ജയകുമാർസർ വളരെ കാര്യം മനസിലായി. സതോഷം. ദൈവം അങ്ങയെ എല്ലായ്‌പോഴും അനുഗ്രഹിക്കട്ടെ. 🙏🏻🌹❤
@rakeshpnair1
@rakeshpnair1 Жыл бұрын
ഇത്ര പെട്ടെന്ന് തീരുമെന്ന് കരുതിയില്ല.. സർ ന് ഇനിയും ഒരുപാട് ഒരുപാട് അനുഭവങ്ങൾ പങ്ക് വയ്ക്കാൻ കാണുമെന്നു കരുതുന്നു.. സർ ന്റെ ജീവിതവും അനുഭവങ്ങളും എല്ലാവർക്കും ഒരു പ്രചോദനം ആണ്..എന്നെങ്കിലും സർ ne നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ട്...സഫാരി ചാനലിനും ജയകുമാർ സർ നും ഒരുപാട് നന്ദി 🙏🙏
@suneeshkamal9044
@suneeshkamal9044 Жыл бұрын
മനുഷ്യൻ എന്ന അർത്ഥം കുടികൊള്ളുന്ന ഒരാൾ❤️❤️❤️
@manojbhabi6249
@manojbhabi6249 Жыл бұрын
സാർ ഏതൊക്കെ കോണുകളിലൂടെ സാറിന്റെ ജീവിതത്തെ കാണുമ്പോഴും ഞങ്ങൾ കോഴിക്കോട്ടുകാർക്ക് ഞങ്ങളുടെ ജനപ്രിയനായ കലക്ടർ അതാണ് സാർ....മറ്റൊന്നും മറന്നിട്ടല്ല ചന്ദ്രലേഖ സുഗന്ധം ആർക്കെങ്കിലും മറക്കാൻ പറ്റുമോ
@lekhashyam1986
@lekhashyam1986 Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടി ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച അധ്യായങ്ങൾ സമ്മാനിച്ച ജയകുമാർ സാറിനും സഫാരി ചാനലിനും എല്ലാവിധ നന്മകളും അഭിനന്ദനങ്ങളും നേരുന്നു 🙏
@ramachandranp3247
@ramachandranp3247 Жыл бұрын
സാറിന്റെ സഹോദരപുത്രൻ IAS നേടി എന്ന വാർത്ത വളരെ സന്തോഷപൂർവം വായിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം സാറിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ച വിവരം വായിച്ചപ്പോൾ വളരെ ദുഃഖം തോന്നി. ആ കുട്ടിക്ക് സാറിനെപോലെ ഉന്നത പദവികളിലെത്താൻ ഇടവരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@bijukvasu7590
@bijukvasu7590 Жыл бұрын
നമസ്കാരം സർ ... അങ്ങേയ്ക്ക് ആയുരാരോഗ്യ ഭാവുകങ്ങൾ നേരുന്നു... ഹൃദയം നിറഞ്ഞ സ്നേഹവും ....🌹😍
@padmanabhankp7257
@padmanabhankp7257 Жыл бұрын
There is a saying " Optimistic sees opportunity in every difficulty while Pessimistic see difficulty in every Opportunity " Sir, you have proved to be an Optimistic. Your life is a hand book not only for Civil Servants but others in Public Service. "നിയമം ലെങിക്കാതെ എങ്ങനെ നീതി നടപക്കാം എന്ന പൊരുൾ" deserve a big salute. Wish you and family good health and peace
@tarikidagmail
@tarikidagmail Жыл бұрын
ഒരു മുഷിപ്പും ഇല്ലാത്ത 21 എപ്പിസോഡുകൾ. One of the best ചരിത്രം എന്നിലൂടെ series. Dennis Joseph and Goodnight Mohan episodes are the only remaining ones I waited for the next episode except this one. You are a role model for every malayali. It is up to us if we want to learn from your journey. Just that കുടജാദ്രിയിൽ കുടികൊള്ളും song is only enough to remember you for ages. പൊതുവെ മലയാളികൾക്ക് ഒരാളെ കുറിച്ച് നല്ലതു പറയാൻ വലിയ വിഷമമാണ്. പക്ഷെ സാറിനെ കുറിച്ച് അത് ഒരു അപവാതമാണ്
@abhishekmanikoth7126
@abhishekmanikoth7126 Жыл бұрын
Thank you Jayakumar Sir 🙏❤
@swaminathan1372
@swaminathan1372 Жыл бұрын
വളരെ നന്ദി Sir...🙏🙏🙏 ഒട്ടും തപ്പി തടയൽ ഇല്ലാതെ ഉള്ള അങ്ങയുടെ അവതരണം മനോഹരമായിരുന്നു...👌👌👌
@csandosh
@csandosh Жыл бұрын
വിലമതിക്കാനാവാത്ത ജീവിത പാഠങ്ങളാണ് സ്വന്തം അനുഭവങ്ങളിലൂടെ അങ്ങ് പറഞ്ഞു തരുന്നത്..,,,അതിനു സഫാരി ചാനലിന് നന്ദി...
@smithakrishnan1882
@smithakrishnan1882 Жыл бұрын
സാറിന്റെ conclusion കേൾക്കെ കേൾക്കെ കണ്ണ് നിറഞ്ഞു പോയി.. മനസ്സും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelekhags677
@sreelekhags677 Жыл бұрын
നമ്മൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന പ്രമുഖരിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി.ജയകുമാർ സർ. അങ്ങയുടെ ജീവിതത്തിലെ അനുഭവങ്ങൾ മുഴുവൻ കേട്ടു... ഒരു ക്ലാസ്സിക് സിനിമ കണ്ട പോലെ...🙏💖യൂവതലമുറയ്ക്ക് ഒരു പാട് പഠിക്കാനുണ്ട്.ശ്രദ്ധയോടെ ... സാറിനെ കേൾക്കൂക.
@abdulshukkoor5308
@abdulshukkoor5308 Жыл бұрын
സാർ താങ്കളെപ്പോലെ ഒരുപാട് മനുഷ്യർക്ക് ഇനിയും ദൈവം ജന്മം നൽകട്ടെ എന്ന് ആഗ്രഹിക്കുന്നു
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
Thank you sir....very interesting programme. ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ. ആശംസകൾ.
@bimalroykayamkulam5867
@bimalroykayamkulam5867 Жыл бұрын
സാർ അങ്ങയെ അറിയാവുന്ന ഒരുപാട് സാധാരണ മനുഷ്യർ കേരളത്തിലുണ്ട്. സഫാരിയിലൂടെ അങ്ങിതെല്ലാം പറഞ്ഞപ്പോൾ കൂടുതൽ പുതുതലമുറയിലുള്ളവരും അങ്ങയെ അറിയും ബ്യുറോക്രസിക് അങ്ങാണ് മാതൃകയെന്ന്. ഇപ്പോൾ സർവീസിലുള്ളവർ കൂടി അങ്ങയെ അറിയാൻശ്രമിച്ചാൽ അങ്ങയുടെ കാഴ്ചപ്പാടുപോലെ god's on country!!!!!
@jacksonrajucr1482
@jacksonrajucr1482 Жыл бұрын
I am inspired by the way he adored his life. Being a govt diplomat its very tough to maintain such simplicity . he did it with an ease.Thankyou sir for sharing your life events the motivation it possess is not small.
@geethikakv3677
@geethikakv3677 Жыл бұрын
വളരെ യാദൃശ്യകമായി കണ്ടുതുടങ്ങി, ഈ 21 എപ്പിസോസോഡുകളും അതീവ ആശ്ചര്യത്തോടെ കണ്ടു തീർത്തപ്പോൾ ഒരു സർക്കാർ ജോലിക്കാരി എന്ന നിലയിൽ ഇനിയും എത്രയോ മുന്നോട്ട് പോകാനുണ്ട് എന്ന വലിയൊരു തിരിച്ചറിവാണ് എനിക്കുണ്ടായത്.. അതോടൊപ്പം, ജീവിതത്തെ എല്ലാ അർത്ഥത്തിലും, എല്ലാ ദിശകളിലും എങ്ങനെയൊക്കെയാണ് നോക്കിക്കാണേണ്ടത് എന്ന പ്രായോഗിക കാഴ്ചപ്പാടുകളും...
@sudeeppm3434
@sudeeppm3434 Жыл бұрын
Thanks a million Jayakumar sir for sharing your great life experiences, all the very best for your future endeavours 🙏
@rajeevmoothedath8392
@rajeevmoothedath8392 Жыл бұрын
What a wonderful journey this has been! Kudos to Safari channel for the telecast. Jayakumar sir 's life is a standing example of how a lot can be achieved by a civil servent with a will and integrity. It also shows that we can live life in a holistic manner allowing the artistic and creative side to blossom even while engaged in a demanding profession. God bless!
@georgethomas4776
@georgethomas4776 Жыл бұрын
Bless you Sir. Thank you SGK Sir for this opportunity to hear these words of wisdom.
@hanomariathomas4497
@hanomariathomas4497 Жыл бұрын
What an amazing 21 episodes jayakumar sir ❤‍🔥
@arunaravind571
@arunaravind571 Ай бұрын
ചന്ദനലെപം പോലെ സുഗന്ധം ഉള്ള ജീവിതം.... Hats off sir👏🏻👏🏻
@sadirasalam2655
@sadirasalam2655 Жыл бұрын
സ്നേഹം ❣️പ്രാർത്ഥന 🙏🏻🙏🏻
@sakunthalaksakunthalakoche2313
@sakunthalaksakunthalakoche2313 Жыл бұрын
🌹🌹👌👌🙏🙏 ഈ പരിപാടി അവസാനിച്ചതിൽ വിഷമം തോന്നുന്നു സാറിന്ന് നല്ലത് വരട്ടെ എല്ലാം ഈശ്വരാനുഗ്രഹം
@neethachettiath4363
@neethachettiath4363 Жыл бұрын
Sir, പണ്ട്‌ ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രത്തിൽ താങ്കളുടെ പിതാവിന്റെ വിമർശന സാഹിത്യം വായിക്കാൻ ഞാൻ നോക്കിയിരിക്കുമായിരുന്നു ചരിത്രം എന്നിലൂടെ ഒന്നും വിടാതെ കേൾക്കുന്ന എനിക്ക്‌ താങ്കളുടെ സത്യസന്ധതയെ കുറിച്ചഭിമാനം തോന്നി ..നല്ല ഒരു ഇന്ത്യൻ പൗരൻ . താങ്കളുടെ ഭാര്യയെ ഓർത്തുകൊണ്ടാണോ ചണ്ടന ലേപം എഴുതിയത് . എന്തൊരു സൗന്ദര്യം
@mayapillai5561
@mayapillai5561 Жыл бұрын
Sir! Thank you so much… think I became a better person after hearing you…
@sathyanm6660
@sathyanm6660 Жыл бұрын
A multifaceted personality, who command huge respect. Thank you sir.
@jayashreeks9417
@jayashreeks9417 Жыл бұрын
ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ .... എന്തൊരു നഷ്ടമായി പോയി മലയാള സർവ്വകലാശാലക്ക് എന്നതോർത്തപ്പോൾ ശരിക്കും വിഷമിച്ചു പോയി എല്ലാ അനു ഗ്രഹങ്ങളും ഉണ്ടാകട്ടെ
@daviskj5034
@daviskj5034 Жыл бұрын
Excellent episode. I heard all the episode by sitting at Melbourne. Thank you dear Jayakumar sir and thank you dear Santhosh George for this memorable episodes
@rkn04
@rkn04 Жыл бұрын
Please Sir...let this not be the last episode... each of your episodes till this one, has been savoured to the last line and detail... I don't know why you ve stopped this talk .Pls continue...we hang onto each and every word of yours. Waiting for your reply...or with your talk
@rkn04
@rkn04 Жыл бұрын
Just returned after meeting you in your office...this post is to reiterate my request ( personally requested today) to restart the program once again & let us relive your life journey alongwith you.This is one of the best program of Safari channel.
@motherslove686
@motherslove686 Жыл бұрын
സാറു വിഷമിക്കണ്ട. ദൈവം അങ്ങയുടെ നല്ല പ്രവർത്തികൾ കാണുന്നു
@udayakumarps5581
@udayakumarps5581 Жыл бұрын
എത്ര മധുരമനോജ്ഞമായ വിലയേറിയ അനുഭവ പാഠങ്ങൾ.
@sopanampgd7477
@sopanampgd7477 Жыл бұрын
കഴിഞ്ഞ പ്പോൾ സങ്കടം തോന്നുന്നു
@Gopinath-wv8hj
@Gopinath-wv8hj Жыл бұрын
Thank you sri. K. Jayakumar I.A.S sir and thank you sri. Santhosh Jorge Kulangara sir iniyum ithupoleyulla samuhathinu vendi pravarthicha pragalbaraya vyakthikalude programs undakatte
@sonynicholasnicholas5711
@sonynicholasnicholas5711 Жыл бұрын
Grat..it's a really grat..👍🙏 ചരിത്രം എന്നിലൂടെ എന്ന ചരിത്രത്തിലൂടെ സാറിനോടൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞതിൽ സന്തോഷം, സാറിനെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഇത്രയധികം കാര്യങ്ങൾ ഞ്ഞങ്ങളുമായി പങ്കുവച്ചതിനു ഒരുപാട് ഒരുപാട് നന്ദി sir 🙏 നന്മയുള്ള സാറിന്റെ ലൈഫ് ന് ഒരു BIG SALUT SAFARI ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാം ഓരോന്നും ഒന്നിനൊന്നു മികവുറ്റതാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന SGK സാറിനും teem നും 👍👍🙏&സപ്പോർട്
@harrisonvincent38
@harrisonvincent38 Жыл бұрын
Well said sir..... Salute you and alwayes you are in our heart and our prayer especially people of kozhikode..... Thanks lot....
@govindankp6312
@govindankp6312 Жыл бұрын
🙏നല്ല എപ്പിസോഡുകളായിരുന്നു, നന്ദി 🙏
@Ashrafpary
@Ashrafpary Жыл бұрын
Thank you, I watched all episodes. Great
@unnikrishnanb1237
@unnikrishnanb1237 Жыл бұрын
തഥാസ്തു.!! അത്യുന്നതങ്ങളിൽ,സർഗ്ഗജാതലാവണങ്ങളിൽ വിരാജിക്കുമ്പോഴും,മാനവികതയും,മനുഷ്യസ്നേഹവും ആണ് ദൈവസ്നേഹത്തിന്റെ പ്റകാശനം,എന്നുള്ളിലുറച്ചു വിശ്വസിച്ച അപൂർവ്വ വ്യക്തിത്വം.! പ്റണാമം സർ. പ്രാർത്ഥനകളും.
@userww93
@userww93 Жыл бұрын
സാറിന്റെ. കവിത. പോലെ. മനോഹരം. ഈ. പ്രഭാഷണം. 🙏🏻🙏🏻🙏🏻
@raniPriya2008
@raniPriya2008 Жыл бұрын
Thank you sir. God bless you and your family. Love you.
@MohammedAli-nn1zp
@MohammedAli-nn1zp Жыл бұрын
നന്ദി, നല്ല നമസ്കാരം 🙏🙏🌹🌹❤❤🤝🤝
@sujanair1462
@sujanair1462 Жыл бұрын
മലയാളത്തിന്റെ മനോഹാരിത നിറഞ്ഞുകവിഞ്ഞ eposode കൾ 🥰🥰 Thank you so much Sir for sharing your experience with us🙏
@kaverin5259
@kaverin5259 Жыл бұрын
Loved and inspired by each and every episode..thank you sir
@shijeshvelayudhan2378
@shijeshvelayudhan2378 Жыл бұрын
Thanku sir
@girija1971954
@girija1971954 Жыл бұрын
സുന്ദരമായ അനുഭവമായിരുന്നു ഇത് കേൾക്കുക എന്നത്... തീർന്നപ്പോൾ നഷ്ട ബോധം... നന്ദി സർ
@muhammedanjillath6682
@muhammedanjillath6682 Жыл бұрын
സുകൃതം ചെയ്ത ജന്മം. ആയുരാരോഗ്യം നേരുന്നു.
@kgbalakrishnan7407
@kgbalakrishnan7407 Жыл бұрын
എല്ലാ നന്മകളും ഹൃദയപൂർവം നേരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹🌹🙏
@gopikrishnankattayat9657
@gopikrishnankattayat9657 Жыл бұрын
സ്നേഹത്തിൻ്റെ ചന്ദനലേപ സുഗന്ധം ചാർത്തി സാർ പറഞ്ഞ് തന്ന സ്വന്തം ചരിത്രകഥകളിലൂടെ പണ്ട് കോഴിക്കോട്ടുക്കാരായ ഞങ്ങൾ മനസ്സിൽ കൊത്തിവെച്ച ഞങ്ങളുടെ സ്വന്തം കലക്ടറുടെ വിഗ്രഹം കൂടതൽ സ്വർണ്ണ പ്രഭയോടെ ഞങ്ങളിൽ പ്രകാശം വിതറുന്നു, പറയാതെ വിട്ട കഥകൾ ഇനി അക്ഷരങ്ങളിലൂടെ അറിയാൻ ഇട വരട്ടെ ( മലയാള സർവ്വകലാശാലയുടെ ചരിത്രം ഇനിയും അറിയണമെന്ന് ആഗ്രഹം ഉണ്ട് ) എല്ലാ നന്മകളും നേരുന്നു ഞങ്ങളുടെ പ്രിയപ്പെട്ട കലക്ടർക്ക്
@mathewjoseph7384
@mathewjoseph7384 Жыл бұрын
വളരെ താല്പര്യത്തോടെ താങ്കളുടെ ആൽമകഥ കേട്ടു. ദൈവം താങ്കളെ ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@powereletro3162
@powereletro3162 Жыл бұрын
അഭിനന്ദനങ്ങൾ
@tkdmanu
@tkdmanu Жыл бұрын
Thank you sir 🙏💐
@NTJ_2003
@NTJ_2003 Жыл бұрын
My eyes welled up listening to his parting words.. May God bless you and your family with health and happiness.. such a privilege to listen to you Sir.
@unnikrishnan283
@unnikrishnan283 Жыл бұрын
ധന്യമായ ജീവിതം
@SUNIL.vettam
@SUNIL.vettam Жыл бұрын
Good Evening All സാറിൻറെ നേതൃത്വത്തിൽ തുടങ്ങിയ മലയാളം സർവകലാശാല എൻറെ വീട്ടിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് അവിടെ നിന്നും കുറച്ചു മാറി പുതിയ കാമ്പസ് കെട്ടിടം പണിയാൻ വേണ്ടി . മലപ്പുറം തിരൂർ താലൂക്കിൽ വെട്ടം . ഗ്രാമ പഞ്ചായത്തിലെ . തിരൂർ പൊന്നാനി പുഴയുടെ തീരത്ത് കണ്ടെത്തിയ ആ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വിവാദത്തിൽ ആക്കിയത് കെ ടി ജലീൽ എന്ന വ്യക്തിയുടെ ഇടപെടൽ ഇഷ്ടപ്പെടാത്ത ചില രാഷ്ട്രീയക്കാരും പിന്നെ ചില നാട്ടുകാരും ആയിരുന്നു അതിന് പിന്നിൽ പ്രവർത്തിച്ചത് . എന്തായാലും പിന്നീട് ആ സ്ഥലം തന്നെ സർക്കാർ ഏറ്റെടുത്തൂ അതിൽ സാറിന് അഭിമാനിക്കാം .... @ 08 : 11 : 2022
@rajeevmayalil5817
@rajeevmayalil5817 Жыл бұрын
Great Speech…. God bless you
@prameelasuresh8062
@prameelasuresh8062 Жыл бұрын
Safariyude oru adipoli programm Ellam edisodum.kandu vegam theernupoyathayi thonni aa kathaparachilinte ozukilayirunnu njakal great sir 🙏😘❤ Sarine kurich etrayum ariyan sathicharhil valre santhosham thonnunnu 🌹🌹🌹
@preethaksreedharan2233
@preethaksreedharan2233 Жыл бұрын
Thanks sir, for your wonderful narration. Learnt a lot from you🙏
K. Jayakumar IAS 01 | Charithram Enniloode 2218 | Safari TV
22:50
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 101 МЛН
K.Jayakumar IAS - Speech at High Court. KASaV
28:48
Adv. AVM SALAHUDDEEN KECHERI
Рет қаралды 21 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 60 М.
K. Jayakumar IAS 12 | Charithram Enniloode 2229 | Safari TV
23:16
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 52 МЛН