കല്യാണക്കുരുവിയ്ക്ക് | Kalyanakkuruvicku | Cover version by Leela Joseph

  Рет қаралды 284,983

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ആർ.എസ്. പ്രഭു നിർമ്മിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത ആഭിജാത്യം (1971) . കാമ്പുറ്റ ജീവിതഗന്ധിയായ കഥ, വമ്പൻ താരനിര എന്നിവയാൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം പി. ഭാസ്ക്കരൻ - എ.റ്റി. ഉമ്മർ ടീം ഒരുക്കിയ ഗാനങ്ങൾ തന്നെയായിരുന്നു. പി.ലീല പാടിയ 'കല്യാണക്കുരുവിയ്ക്ക്’ എന്ന അതിമനോഹരമായ ഒരു താരാട്ടുപാട്ടുണ്ടതിൽ. കല്യാണക്കുരുവി ഒരുക്കുന്ന പുല്ലാനിപ്പുരയെ വർണ്ണിച്ച് തന്റെ കുഞ്ഞിനെ തൊട്ടിലാട്ടിയുറക്കുന്ന ഒരു ഗ്രാമീണസ്ത്രീ. അതു കണ്ടു നിൽക്കുന്ന നവദമ്പതികളായ നായികാനായകന്മാരുടെ മനസ്സിൽ കൂടുകൂട്ടുന്ന ഭാവിസ്വപ്നങ്ങൾ! ആ നിത്യഹരിതഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Original song credits:
Lyrics - P Bhaskaran
Music - AT Ummer
Vocal - P Leela
Video credits:
Conceived by - Thomas Sebastian
Cameraman - Benzy
Cuts - Karthik Raj
Art Assistant - Suresh Puthiyottil
Camera Assistant - Kannan
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthy

Пікірлер: 316
@jayadasy6485
@jayadasy6485 2 жыл бұрын
പല വഴികളിലൂടെ പറന്നു പറന്ന് ലൊയോള കോളേജ് ക്യാമ്പസ്സിൽ വന്നണഞ്ഞ വാനമ്പാടി! പിന്നെ ആകാശവാണിക്ക് സ്വന്തമായി!ഈ ഉറക്കുപാട്ടും ആസ്വദിച്ചുതന്നെ കേട്ടു. നന്ദി. ഭാവുകങ്ങൾ.
@kuttikrishnanpk351
@kuttikrishnanpk351 Жыл бұрын
സൂപ്പർ...
@shyamalabhaskaran-p6o
@shyamalabhaskaran-p6o Жыл бұрын
Nannayi pati
@aneenababu4759
@aneenababu4759 8 ай бұрын
Wow superb dear🎉
@ushadevi8334
@ushadevi8334 3 күн бұрын
Congradulations
@ushadevi8334
@ushadevi8334 3 күн бұрын
Well done
@vincentkg3037
@vincentkg3037 2 жыл бұрын
നല്ല ഫീൽ. തീർച്ചയായും കുഞ്ഞുങ്ങൾ ഉറങ്ങിയിരിക്കും ഉറപ്പ് 👌👌👌👍🙏
@fouziaabubacker5715
@fouziaabubacker5715 2 жыл бұрын
എത്ര മനോഹരമായാണ് Leela mam പാടുന്നത് .... Maa Shaa Allah ❤️🥰
@manunair4602
@manunair4602 2 жыл бұрын
ഈ പാട്ടിന് ഇത്രേം ഭംഗി ഉണ്ടെന്ന് ഇപ്പൊ ആണ് മനസ്സിലായത്
@josephtj1623
@josephtj1623 2 жыл бұрын
റിട്ടയർമെന്റ് മലയാള ഗാന ശാഖക്ക് അനുഗ്രഹം തന്നെ.. അഭിനന്ദനങ്ങൾ
@peethambararamkv8284
@peethambararamkv8284 2 жыл бұрын
പി.ലീലയുടെ ഒറിജിലിനോട് വളരെ നീതി പുലർത്തി. Congrats
@regi769
@regi769 2 жыл бұрын
അനാവശ്യ പരിവേഷങ്ങളില്ലാതെ അതിമനോഹരമായി പാടിയിരിക്കുന്നു... അടുത്ത പാട്ടിനുവേണ്ടി കാത്തിരിക്കുന്നു....
@SureshKumar-ds9br
@SureshKumar-ds9br 2 жыл бұрын
ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള അതീവ ശ്രദ്ധ …. അത് മനോഹരമായി ,ഒറിജിനലിനു ഒട്ടും ദോഷം വരാതെയുള്ള പുന്നാരവിഷ്കാരം …. അഭിനന്ദനങ്ങൾ !!! ആശംസകൾ 😘😘😘
@jpmannarkkadji5956
@jpmannarkkadji5956 Жыл бұрын
വളരെ ഭംഗിയായിട്ടുള്ള ആലാപനം ലീല ചേച്ചിയുടെ തനി മ നഷ്ടപെടാതെ പാടിയിട്ടുണ്ട് എന്നും ഇത് കാത്തുസൂക്ഷിക്കാൻ കഴിയട്ടേ
@krishnadaskm5852
@krishnadaskm5852 2 жыл бұрын
ശ്രീമതി.ലീലാമ്മയുടെ സംഗീതാസ്വാദകരെ വീണ്ടും ഹൃദയത്തിൽ തേൻ മഴ പെയ്യിക്കുന്നു - ഇന്ന് 50 വയസ്സായ തലമുറയുടെ മനസ്സിൽ താളം കൊട്ടിയ ഈ പാട്ട് അതേ വീകാരത്തോടെ അവതരിപ്പിക്കുക എളുപ്പമല്ല.പഴയ പാട്ടിനേക്കാൾ നന്നായി എന്ന് പറയുന്നത് വസ്തുതയാണ്. ഹൃദ്യമായ അനുഭവം - അത് പോലെ തബല, ഫ്ലൂട്ട്, കീബോർഡ് -ഇവ വായിച്ചവർ അതുല്യപ്രതിഭകളാണ്. അഭിനന്ദനങ്ങൾ.
@novmamoney7823
@novmamoney7823 2 жыл бұрын
മനോഹര ആലാപനം. ശ്രവണ മാധുര്യവും ദൃശ്യ വിരുന്നുമൊരുക്കി യിരിക്കുന്ന സുന്ദര കാവ്യ ശില്പം പോ ലൊരു ഗാനം . സ്നേഹാശംസകളും അഭിനന്ദനങ്ങളും പ്രിയ ലീലാ ജോസഫ്
@surendrankarunakaran291
@surendrankarunakaran291 Жыл бұрын
ഞാൻ ഈ പാട്ട് മിക്കവാറും എല്ലാ ദിവസങ്ങളിലും കേട്ടുകൊണ്ടിരിക്കുന്നു ... അത്രയ്ക്ക് ഇഷ്ടം... ആലാപനം...
@sunilkumarg9470
@sunilkumarg9470 11 ай бұрын
ആഭിജാത്യം. ഈ സിനിമ കണ്ടവർ എല്ലാവരും കരഞ്ഞിട്ടു ഉണ്ട് ❤❤❤❤
@ViswanathanCD
@ViswanathanCD 7 ай бұрын
മാഡം പഴയ കാലത്തേക്ക് മനസ്സിനെ എത്തിച്ചു. അനുമോദനങ്ങൾ
@lisalal8275
@lisalal8275 2 жыл бұрын
നല്ല പാട്ട്. നന്നായി പാടി. കേൾക്കാൻ നല്ല സുഖം.. 👍😍🤩
@ramachandrantthampy2244
@ramachandrantthampy2244 2 жыл бұрын
നല്ല ഫീൽ നന്നായി പാടി ,ആശംസകൾ
@sreelatharamesh6849
@sreelatharamesh6849 16 күн бұрын
എന്റെ ചെറുപ്പകാലത്ത് പി ലീല പാടിയ ഈ പാട്ട് കേട്ടിരുന്നത് നന്നായി ഓർക്കുന്നു. ഒറിജിനൽ പാട്ടിനേക്കാൾ വളരെ അധികം നല്ലതാണ് ലീല ജോസഫ് മാഡത്തിന്റെ പാട്ട് എന്നാണ് എനിക്ക് തോന്നുന്നത്. മാഡത്തിന് എന്റെ എല്ലാ ഭാവുകങ്ങളും 🎉🎉🎉🎉❤❤❤❤❤❤
@vtsk1001
@vtsk1001 2 жыл бұрын
സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയ മാഡത്തിന്റെ' താലിക്കുരുത്തോല .....' എന്ന ഗാനത്തിനു ശേഷം വീണ്ടും ഈ ഗാനം ഒരു തരംഗം സൃഷ്ടിക്കും. അത്രക്കു മനോഹരമായി ആലപിച്ചു. നല്ല എഡിറ്റിംഗ് . തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@sajuantony5108
@sajuantony5108 Жыл бұрын
Best rendition
@pkbabu9673
@pkbabu9673 Жыл бұрын
ഇതുവരെ എവിടെയായിരുന്നു നിങ്ങൾ😂
@shyamalabhaskaran-p6o
@shyamalabhaskaran-p6o 10 ай бұрын
Well sang keep it up
@ajithvenniyoor
@ajithvenniyoor 2 жыл бұрын
അതി മനോഹരം ... ആലാപനവും ദൃശ്യാവിഷ്ക്കാരവും. അഭിനന്ദനപ്പൂക്കൾ
@shobhanamanikoth3500
@shobhanamanikoth3500 2 жыл бұрын
മനോഹരമായി പാടി...അഭിനന്ദനങ്ങൾ..
@rajanantony3298
@rajanantony3298 2 жыл бұрын
"വളരെ മനോഹരമായി പാടി " 'മാഡത്തിന്റെ അടുത്ത ഗാനത്തിനായി കാത്തിരിക്കുന്നു!!
@UshaDeviSV
@UshaDeviSV 2 күн бұрын
Congratulations
@jojujohn9401
@jojujohn9401 2 жыл бұрын
P. ലീലയുടെ ഗാനങ്ങൾ വേറി ട്ടൊരു ശബ്ദത്തിൽ കേൾക്കുമ്പോൾ... ഹോ...എന്തൊരു മാധുര്യം..... Thank you Mam 🌹🌹🌹🙏🏻
@JyolsnaShaji-uf7xz
@JyolsnaShaji-uf7xz Жыл бұрын
ഈ ഗാനം എനിക്കെന്നും പ്രിയപ്പെട്ടത്. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ അച്ഛൻ എനിക്കെന്നും പാടിത്തരാറുള്ള പാട്ടാണിത്. 😍😍🥰🥰. ഈ മനോഹര ഗാനം മനോഹരമായി തന്നെ ആലപിച്ചു. 👍🏻👍🏻
@jenualex8764
@jenualex8764 Жыл бұрын
അധികം കേൾക്കാത്ത പാട്ട്. മാഡം നന്നായി പാടി. നല്ല ഫീൽ ഉണ്ടായിരുന്നു.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
മലയാളത്തിന്റെ എക്കാലത്തെയും ഒരേ ഒരു വാനമ്പാടിയായ പി. ലീല പാടിയ ഗാനത്തിന്റെ മനോഹാരിത കടുവോളം പോലും ചോർന്നു പോവാതെ പാടി.
@SURESHBABU-cy6dg
@SURESHBABU-cy6dg 5 күн бұрын
എത്ര കേട്ടാലും മതിവരില്ല. ഒർജിനൽ പാടിനേക്കാൾ ഇമ്പം❤
@jacobk.f1487
@jacobk.f1487 2 жыл бұрын
എത്ര മനോഹരം!! എന്തൊരു ശ്രുതി !! ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദനങ്ങൾ
@manjalyian
@manjalyian 2 жыл бұрын
അതിയായ സന്തോഷത്തോടെയാണ് ഈ ഗാനം കേട്ടത്. അർത്ഥവത്തായ ഗാനം തെരഞ്ഞെടുത്തു മനോഹരമായി ആലപിച്ചു കേൾപ്പിച്ചതിനു ആയിരം നന്ദി.
@chandrasekharankv7577
@chandrasekharankv7577 Жыл бұрын
Athi manoharam.Thikachum bhavasandram.Unnikkaivalaru padiyittundo
@chandral5979
@chandral5979 Жыл бұрын
Entha parayuka super 👌 ,super
@nalinipk8076
@nalinipk8076 Жыл бұрын
നല്ല ആലാപനം. ഗായിക സുജാതയുടെ ഒരു മുഖഛായ .
@girishkumar348
@girishkumar348 2 жыл бұрын
ആകാശവാണിയിലെ ഔദ്യോഗിക സേവനം പൂർത്തി യാക്കിയതിനു ശേഷമാണന്നു തോന്നുന്നു ചേച്ചിയുടെ ഇത്രയും മികവുറ്റ ഗാനാലാപന സിദ്ധിയെക്കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്....വളരെ മനോഹരമായ ആലാപനം...ഹൃദയത്തിൽ ഒത്തിരി മാധുര്യം നിറയുന്ന ഓർമ്മകൾ കടന്നുവരുന്ന ഗ്രഹാതുരത്വം ഉളവാക്കുന്ന മനോഹരമായ താരാട്ടുപാട്ടിന്റെ ഈണം പോലെ എനിക്ക് തോന്നി ഈ ഗാനം....ദൃശ്യഭംഗിയും, ഓർക്കേസ്ട്രഷനും ഗംഭീരം....ഇനിയും തുടരുക.... എല്ലാവിധ അനുഗ്രഹങ്ങളും സർവേശ്വരൻ ചൊരിയട്ടെ....
@rajanipv5328
@rajanipv5328 Жыл бұрын
Excellent 🥰🥰👌
@sibichanjoseph509
@sibichanjoseph509 Жыл бұрын
Excellent ❤️
@sureshkollayil5552
@sureshkollayil5552 2 жыл бұрын
നന്നായിട്ടുണ്ട് കൂടുതൽ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@sreekumargs1566
@sreekumargs1566 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു...
@sivadasakurupts4958
@sivadasakurupts4958 2 ай бұрын
നന്നായി പാടുന്നു
@joseparacka6458
@joseparacka6458 Жыл бұрын
മനോഹരമായി പാടിയിരിക്കുന്നു
@DevasyaMC-ry5si
@DevasyaMC-ry5si Ай бұрын
ഹായ് എന്തു രസം കെട്ടിരിക്കാൻ ഇത്ര മധുരമായി പാടാൻ കഴിവുള്ള ലീലക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
@remadevibiju7217
@remadevibiju7217 Жыл бұрын
എത്ര മനോഹരമായി പാടുന്നു
@hariprasadraveendran2359
@hariprasadraveendran2359 Жыл бұрын
എങ്ങനെ അഭിനന്ദിക്കണമെന്നോ ആശംസിക്കണമെന്നോ അറിയില്ല, എന്തായാലും മതിയാകില്ല, വളരെ വളരെ മനോഹരം! ഇനിയും കൂടുതൽ കേൾക്കാൻ ആശിച്ചുപോകുന്നു..
@josephjacob1497
@josephjacob1497 3 ай бұрын
ഉറക്ക് പാട്ട് സൂപ്പർ
@indupnair
@indupnair 2 жыл бұрын
മനോഹര ഗാനം അതി സുന്ദരമായ ആലാപനം ♥️🌹
@krsasidharan7940
@krsasidharan7940 2 жыл бұрын
ഓ! അതിമനോഹരം. ഒറിജിനലിന് ഒട്ടും താഴെയല്ലാത്ത ആലാപനം.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
സത്യം.
@SK-eu4er
@SK-eu4er 2 жыл бұрын
ഇത്രയും സുന്ദരമായും ഒരു ഗാനം ആലപിക്കാൻ പറ്റുമോ?? എത്ര നല്ല ശബ്ദം.... നമ്മൾ ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ.... ഒരു പക്ഷെ എല്ലാ മര്യാദകളും കാറ്റിൽ പറത്തി ഞാൻ കെട്ടിപ്പിടിച്ചു പോകും ....
@tasteykitchen9501
@tasteykitchen9501 2 жыл бұрын
അതെ അത്രയ്ക്ക് 👌👌😘
@suresht8611
@suresht8611 Жыл бұрын
Correct👍🏽👍🏽👍🏽👍🏽
@prabhakarant4992
@prabhakarant4992 9 ай бұрын
Kayikoop nokkirikyam njan
@girijaps6861
@girijaps6861 2 ай бұрын
Kunjugal urangi mambsuuperr❤❤
@viswanathanav3618
@viswanathanav3618 6 ай бұрын
ഹോ...എന്തു പറയാൻ! ആലാപന മാധുര്യം !🌹🌹🙏
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ഉഗ്രൻ ❤🙋🏼‍♂️
@sathyapalansathyapalanep3591
@sathyapalansathyapalanep3591 Жыл бұрын
അതി മാധുര്യം... 🌹🙏
@tharaunnikrishnan9047
@tharaunnikrishnan9047 2 жыл бұрын
Kunjavakk paadi kodukkanum super mam 💕❤️
@vincentvarghese8549
@vincentvarghese8549 7 ай бұрын
@premanarayan.8653
@premanarayan.8653 2 жыл бұрын
Orupaadishtam. Paattum suuuper. 👍👏👌❤❤❤🌹🌹🌹🌹🌹🌷🌷🌷🌷🌷🌹🌹🌹🌹🌹❤❤❤❤❤
@josephalencherry5773
@josephalencherry5773 2 жыл бұрын
അതിമനോഹരം. Super! ഇനിയും "ആയിരം. പൂക്കൾ വിരിയട്ടെ '
@sankaranpotty3140
@sankaranpotty3140 Жыл бұрын
നല്ല മനോഹരമായി പാടി. ഗാനം ഒറിജിനൽ മാതിരി തന്നെ അവതരിപ്പിച്ചു.തുടർന്നും ഇത് പോലെ നല്ല ഗാനങ്ങൾ പ്രത്യേകിച്ചും പഴയ കാലത്തെ ഉണ്ടാവട്ടെ.
@geethajayan5300
@geethajayan5300 Жыл бұрын
Super 👌🏻👌🏻👌🏻💐💐💐
@lakshmankarimath5356
@lakshmankarimath5356 2 жыл бұрын
ലളിത സുഭഗം മനോഞ്ജ മധുരം 🙏🙏
@mohandast8708
@mohandast8708 3 ай бұрын
മനോഹരം
@thomasaquinas7684
@thomasaquinas7684 3 ай бұрын
Excellent singing
@rejvs
@rejvs 2 жыл бұрын
പതിവു പോലെ ഗംഭീരം.... "കാദംബരീ പുഷ്പ സദസ്സില്‍" പാടിക്കേള്‍ക്കാന്‍ ആഗ്രഹമുണ്ട്.
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
റേഡിയോ കാലം കേട്ട മനോഹരമായ ഗാനം 💕💕💕💕
@rathnakarann2128
@rathnakarann2128 2 ай бұрын
എത്ര മനോഹരം ! വിവരിക്കാൻ വാക്കുകളില്ല.
@jayammapeter6961
@jayammapeter6961 Жыл бұрын
Nannayi paadi.
@unnikrishnan3472
@unnikrishnan3472 2 жыл бұрын
Super presentation Madam
@remyashaji552
@remyashaji552 Жыл бұрын
എന്ത് രസം എന്താ ചന്ദം 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx Жыл бұрын
❤️👌👌👌👌👌.....
@ushamohanan4543
@ushamohanan4543 Жыл бұрын
Adipoli super super super👌👌e song eniku bhayankara ishttamanu eppozhum padum njan. 🤝
@gopikalathil731
@gopikalathil731 2 жыл бұрын
വളരെ വളരെ ഇഷ്ടമായി പാട്ടുകളെല്ലാം 🌹🌹🌹🌹. പ്രിയ സഖി ഗംഗേ ഒന്ന് പാടുമോ.
@nkspaal3580
@nkspaal3580 Жыл бұрын
കൊള്ളാം.ഒരു പെണ്ണിന്‍റെ കഥയിലെ ശ്രാവണ ചന്ദ്രികയും,ഇങ്കുലാബ് സിന്താബാദിലെ ആരുടെ മനസ്സിലെ എന്ന പാട്ടും കൂടി
@nanukm3490
@nanukm3490 2 ай бұрын
ഹൃദയം നിറഞ്ഞുനിന്ന നാദശലഭങ്ങളെ വിരലുകൾ കൊണ്ട് തൊട്ടുണർത്തി കണ്ഠത്തിൽ കൂടി പുറത്തേക്ക് പറത്തിവിടുന്ന ആ മാന്ത്രിക വിദ്യ യുടെ ആവിഷ്കാരം മനോഹരം.
@prakashtampi8003
@prakashtampi8003 9 ай бұрын
She is a very gifted lady.
@sahadevanem3754
@sahadevanem3754 6 ай бұрын
Super song ❤❤❤❤❤
@mohanvl5451
@mohanvl5451 10 ай бұрын
, നിങ്ങളുടെ പാട്ടുകൾ എന്റെ മനസിനെ കീഴടക്കിയിരിക്കുന്ന
@m.k.george2595
@m.k.george2595 Жыл бұрын
Manoharam....
@madhum8337
@madhum8337 Жыл бұрын
അതീവഹൃദ്യമായി ആലാപനം സൂപ്പർ 👏👏👏
@raghavanchaithanya9542
@raghavanchaithanya9542 11 ай бұрын
Adhimanoharam
@mindvisionindia5501
@mindvisionindia5501 2 жыл бұрын
very nice. hridayam niranju
@radhakujikuttan9507
@radhakujikuttan9507 2 жыл бұрын
Super song nalla varikal nallathu pole padi may god bless you👌👌👌
@PradeepKumar-jm9dp
@PradeepKumar-jm9dp 2 жыл бұрын
Super singing. Expecting old KPAC drama songs
@aneenababu4759
@aneenababu4759 8 ай бұрын
Superb Dear❤
@nishaunni5767
@nishaunni5767 2 жыл бұрын
Athimanoharam madam… 👌Nice song selection
@shijijose3345
@shijijose3345 2 жыл бұрын
Super chechi 🥰🥰
@RajeshKR-d4i
@RajeshKR-d4i Жыл бұрын
Song. Super
@PrasilaSanalkumar-ut9tp
@PrasilaSanalkumar-ut9tp 9 ай бұрын
സൂപ്പർ ബ്യൂട്ടിഫുൾ വോയിസ്‌
@varghesechacko6177
@varghesechacko6177 2 жыл бұрын
Excellent. Beautiful rendition.. God bless!
@sheelasumathy7234
@sheelasumathy7234 10 ай бұрын
Super sog orikkalum marakkan pattatha sog ❤❤❤❤❤❤❤❤
@balakrishnanp6650
@balakrishnanp6650 Жыл бұрын
പാട്ടുകളെല്ലാം സൂപ്പർ മനോഹര ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@johnouseph5461
@johnouseph5461 Жыл бұрын
Super
@vpsasikumar1292
@vpsasikumar1292 Жыл бұрын
Ella nodesum perfect. Swantham sailiyil manoharamayi padi. Oru psushelayo,pleelayo akan sramichilla.kollamm tto
@premjikathap5964
@premjikathap5964 Жыл бұрын
വളരെ മനോഹരമായിട്ടുണ്ട് , താലി കുരുത്തോലയും മനോഹരം
@beenadivaka2750
@beenadivaka2750 2 жыл бұрын
Superb singing beautifully presented
@prathapc3509
@prathapc3509 3 ай бұрын
Pramaadam...
@vincentjuvenile9164
@vincentjuvenile9164 Жыл бұрын
മധുരമായ ആലാപനത്തിന്റെ മനോഹര ലോകത്തേക്ക് മനസ്സ് അറിയാതെ കൂടെ പോന്നു... Abinanthangal🙏.. 👍
@sreenivasans8373
@sreenivasans8373 Жыл бұрын
ഹൃദയത്തിന്റെ മൃദുല വികാരങ്ങളെ തട്ടിയുണർത്തുന്ന മനോഹര ഗാനങ്ങൾ മനോഹരമാക്കി.
@sureshp2079
@sureshp2079 2 жыл бұрын
ചേച്ചി വളരെ നന്നായി പാടി
@kunjanp1861
@kunjanp1861 2 жыл бұрын
Good rendering. Congratz.... For this Leala song ....
@jollyjoseph7178
@jollyjoseph7178 2 жыл бұрын
Superb. Congrats Madam. 💐💐💐💐💐💐💐
@gopa8695
@gopa8695 8 ай бұрын
Sweet song.
@bijupunnathanam
@bijupunnathanam 2 жыл бұрын
മനോഹരം ...ആശംസകൾ സ്നേഹപൂർവ്വം 👍
@SURESHBABU-cy6dg
@SURESHBABU-cy6dg 5 ай бұрын
എത്രെ മനോഹരമായി പാടിയിരിക്കുന്നു കേട്ടാൽ ഉറങ്ങാത്ത കുഞ് ഉണ്ടാകില്ല❤
@opgamer8260
@opgamer8260 Жыл бұрын
Ummer Sir is an unsung hero of malayalam film industry
@mumrhsn
@mumrhsn Жыл бұрын
very true a man of melody
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് കാലം ങ്ങൾ ക്ക് ശേഷം ആണ് ❤️ ഈഗാനം കേൾക്കു ന്നത്
@pradeepvasudev3778
@pradeepvasudev3778 Жыл бұрын
കേൾക്കാൻ എന്തൊരു സുഖം. പഴയ SB കോളേജ് ഓർമ്മകൾ ഓടിയെത്തുന്നു. ചങ്ങനാശ്ശേരിയിലെ മൂന്ന് കോളേജ്കളിലെ കലാകാകാരന്മാർ ചേർന്ന് സംഗീത പരിപാടികൾ നടത്തിയതായി ഓർക്കുന്നു. അന്ന് അക്കാലത്തെ ഹിറ്റുകളായ "മൗനമേ.." പാടിയ ദാവണിക്കാരി ഗായികയെ ബഹുമാനത്തോടെ ഓർക്കുന്നു.🌹
@JKMusictvm
@JKMusictvm Жыл бұрын
വളരെ നല്ല രീതിയിൽ പാടി, ആശംസകൾ
താലിക്കുരുത്തോല | Thaalikkuruthola | Cover version by Leela Joseph
3:32
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 32 МЛН
P R A N A Y A M   പ്രണയം
4:44
Ezhumavil Raveendranath
Рет қаралды 11 М.
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,6 МЛН
ചക്കരപ്പന്തലില്‍ തേന്‍മഴ....
3:59
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.