കാടുകേറിയ പന്തിരുകുലത്തിന്റെ ഇന്നത്തെ അവസ്ഥ | Story of Parayi Petta Panthirukulam Location |Vlog214

  Рет қаралды 58,990

TravelGunia

TravelGunia

Күн бұрын

പാലക്കാട് കേരളത്തിന്റെ നെല്ലറ എന്നാണല്ലോ അറിയപ്പെടുന്നത്. എന്നാൽ ആരും അറിയപ്പെടാതെ ഉപേക്ഷിക്കപ്പെടുന്ന ഒട്ടനവധി സാംസ്കാരിക പൈതൃക ചരിത്രങ്ങൾ പാലക്കാടുണ്ട്. പ്രകൃതി ഭംഗിയും പൗരാണികതയും കൂടിക്കലർന്ന കേരളത്തിന്റെ തനത് ഗ്രാമീണ ജീവിതം പാലക്കാടിന്റെ മാത്രം കാത്തുവെയ്പ്പായി.
ഭാരതത്തിന്റെ ചരിത്രത്തിലെ പ്രഗല്ഭമായ ഹൈന്ദവ രാജ ഭരണ കാലമാണ് വിക്രമാദിത്യരുടേത്. അത്രത്തോളം പഴക്കമുള്ളൊരു ഐതിഹ്യം പാലക്കാടിന്റെ മണ്ണിൽ വന്നു തൊടുന്നുണ്ട്. വിക്രമാദിതന്റെ പണ്ഡിത സദസ്സിലെ വിജ്ഞാനിയായിരുന്നല്ലോ വരരുജി ! ബ്രാഹ്മണ ശ്രേഷ്ഠനായ അദ്ദേഹം ഒരു പറയിപ്പെണ്ണിനെ വിവാഹം കഴിച്ച കഥ അതിന്റെ സർഗാത്മക തലങ്ങളെ ലംഘിച്ച് നേരിന്റെ സ്വരൂപങ്ങളായി പാലക്കാടിന്റെ ചുറ്റുപാടുകളിൽ ഇന്നും നമ്മൾ യാത്രകളിൽ കണ്ടുമുട്ടാറുണ്ട്. ചരിത്രാന്വേഷികളായ ഓരോ മനുഷ്യനും വെറുമൊരു കെട്ടുകഥയായി തള്ളിക്കളയാൻ പറ്റാത്ത അത്രക്ക് ദൃഢമാണ് അതിന്റെ വേരുകൾ.
പറയിപ്പെണ്ണിന്റെ കഥ ജാതി മതിൽക്കെട്ടുകളെ തകർത്തുകൊണ്ട് മലയാള മനസ്സുകളിൽ വിശാലമായൊരു ലോക വീക്ഷണം പണിതെടുത്തിട്ടുണ്ട്. ആ കഥയിലെ പഞ്ചമിയുടെ കുടുംബക്ഷേത്രം നേരിൽ കാണാനുള്ളൊരു അവസരം പട്ടാമ്പിക്കടുത്ത് കൊടുമുണ്ടയിൽ ഇന്നുമുണ്ട്. നരിപ്പറ്റ മന ജന്മം കൊണ്ടല്ലെങ്കിലും പഞ്ചമിയുടെ കുടുംബമാണ്. പന്ത്രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒരു കുഞ്ഞിനെപോലും ലാളിക്കാനോ മുലയൂട്ടാനോ സാധിക്കാതെ പോയ ആ അമ്മയുടെ തറവാട് കാലപ്രവാഹത്തിൽ അവശേഷിപ്പിച്ചത് നരസിംഹ മൂർത്തിയുടെ കുടുംബക്ഷേത്രം മാത്രം. നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്തെ അതിജീവിച്ച് ആ ക്ഷേത്രം ഇന്നും ചൈതന്യത്തോടെ നിലനിൽക്കുന്നുണ്ട്. പക്ഷേ ഇത്രയും ചരിത്ര പ്രാധാന്യമുള്ള ഒരു ക്ഷേത്രമായിട്ടു പോലും അവഗണനയുടെ പടുകുഴിയിലാണ് ഇന്നത്തെ അതിന്റെ സ്ഥാനം. ഏതാനും കൽക്കെട്ടുകളും പാതി തകർന്ന ചുറ്റുമതിലും നരസിംഹ മൂർത്തിയുടെ പ്രതിഷ്ഠക്ക് ഇന്നും സംരക്ഷണത്തിന്റെ അവസാന ശ്രമങ്ങൾ ഒരുക്കുന്നുണ്ടാവാം. അടച്ചുറപ്പുള്ള ഒരുവാതിൽ പോലുമില്ലാതെ ഈ മൂർത്തി കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ ഗർഭഗൃഹം ഏതു നിമിഷവും നിലം പതിച്ചേക്കാം! പ്രകൃതിയുടെ കൈകളിൽ മനുഷ്യൻ ഉപേക്ഷിച്ച എല്ലാ നിർമ്മിതികളും കാവുകളാകും. പിന്നെ ആ കാവ് തീണ്ടാൻ മനുഷ്യന് അവകാശം നഷ്ടപ്പെടും. കേവലമായ വിശ്വാസങ്ങൾക്കുവേണ്ടി കോടികൾ ചിലവഴിക്കുന്ന പുതിയ തലമുറക്ക് ചരിത്ര പ്രാധാന്യമുള്ള ഇത്തരം ഇടങ്ങൾ സംരക്ഷിക്കാൻ മനസ്സുണ്ടാവണം. അറിയപ്പെടാതെ പോകുന്ന ഇതുപോലുള്ള തിരുശേഷിപ്പുകൾ ഭാവി തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. ഇത്തരം കാഴ്ചകൾ അവരിലെത്തിക്കാനുള്ള ചുമതല നമ്മുടേതും. കൊടുമുണ്ടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചമിയുടെ കുടുംബക്ഷേത്രം എന്നും ദേശത്തിന് ഐശ്വര്യം പകർന്നുകൊണ്ട് നിലനിൽക്കുമെന്ന പ്രതീക്ഷയിൽ ആ കാഴ്ചകൾ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു. പങ്കുവെക്കുക ഒരു ചരിത്ര നിർമ്മിതിയെ സംരക്ഷിക്കുന്ന പരിശ്രമത്തിൽ പങ്കാളിയാവുക.

Пікірлер: 183
@monkey_monk89
@monkey_monk89 Ай бұрын
പൂജയില്ലാതെ മുഴുവൻ കാടുമൂടിക്കിടക്കുന്ന അമ്പലം ആണെങ്കിൽ കൂടി ചെരുപ്പിടാതെ അവിടുത്തെ പാവനതയെ മാനിക്കാൻ കാണിച്ച മനസ്സ് ... ഒഹ്ഹ് അഭിനന്ദനാർഹം. 🥰🧡👏
@unnikrishnancp866
@unnikrishnancp866 Ай бұрын
ഈ അന്തസ്സുറ്റ പുരാതനസംക്കാരം പുനരുദ്ധരിക്കപ്പെടണം സഹകരണത്തിലുടെ യൂട്യൂബർക്ക് നന്ദി
@k.r.sukumaranjournalist5658
@k.r.sukumaranjournalist5658 13 күн бұрын
ബുദ്ധ ജൈന പാരമ്പര്യത്തിൽ നിന്ന് എല്ലാ ക്ഷേത്രങ്ങളും ശൈവ വൈഷ്ണവ വിശ്വാ സങ്ങളിലേക്ക് വഴി മാറുകയും പിന്നാക്ക വിഭാഗങ്ങളായി അന്നത്തെ ജനങ്ങൾ അധഃപതിച്ചു പോവുകയും അധിനിവേശ ശക്തികൾ അധികാരികളായി വരികയും ചെയ്തു. ബ്രിട്ടീഷ്‌ ജനത സ്വാതന്ത്ര്യം തന്നപോലെ ബ്രാഹ്മണ ജനത പിന്നാക്കക്കാർക്ക് അഥവാ ബുദ്ധ ജൈന വിഭാഗങ്ങൾക്ക് അയിത്തം കൽപ്പിച്ചു പുറത്തു നിർത്താൻ നോക്കിയ ചരിത്രം ഇന്ന് ഇരുളടഞ്ഞ ചരിത്രമായി മാറി. കേവലം ഒരു 250-300 വർഷം ആയിട്ടുണ്ട് ഇങ്ങനെ ഒരു മാറ്റം വരാൻ തുടങ്ങിയിട്ട്. എങ്കിലും ക്ഷേത്രം പുനർനിർമ്മിക്കണം. എല്ലാവരും ഒരുപോലെ ആരാധന നടത്തണം. ഒന്നും നഷ്ടം വന്നിട്ടില്ല പേരിൽ മാത്രമാണ് മാറ്റം വന്നത്. ഈ പുതിയ അറിവ് പങ്കു വെച്ച യുട്യൂബർക്ക് നന്ദി. നമസ്കാരം.
@sinishibu190
@sinishibu190 Ай бұрын
എന്തൊരു തേജസ്സാണ് പ്രതിഷ്ഠയ്ക്ക് 🙏🙏🙏പൂജയില്ലാതെ എത്രയോ വർഷങ്ങളായിട്ടും 🥺🥺🙏🙏ആ വാതിൽ തുറന്നപ്പോൾ മനം നിറഞ്ഞു 🙏🙏ഈക്ഷേത്രത്തെ ക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് 🙏🙏
@rajannair5736
@rajannair5736 Ай бұрын
ഈ ക്ഷേത്രം സംരക്ഷിക്കാൻ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ശ്രമം തുടരണം. അവരിൽ ഈ വീഡിയോ എത്തിക്കാൻ കഴിയട്ടെ. ഹൈന്ദവ സമൂഹം ഇത് പുനരുദ്ധാരണത്തിന് ഇറങ്ങുക.❤❤
@antonykp2277
@antonykp2277 Ай бұрын
ഇതൊക്കെ പുനരുദ്ധരിച്ച് സം രക്ഷിക്കാൻ ഒരു വിശ്വാസികളും ഇല്ലേ
@jayaprasad4937
@jayaprasad4937 Ай бұрын
മലപ്പുറം പാലക്കാടും ഒരു പാട് ക്ഷേത്രങ്ങൾ ക്ഷയിച്ചു പോയി.എന്നാലും ആ വിഗ്രഹം ഇ പ്പോഴും അവിടെ ഉണ്ട് എന്നതിൽ അതിശയം തന്നെ
@unnimenon8852
@unnimenon8852 Ай бұрын
@@jayaprasad4937 ഈ രണ്ടു സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നശിച്ചു പോയിട്ടുണ്ടെങ്കിൽ.. സാമാന്യ ബുദ്ധി ഉള്ളവർക്കറിയാം അത് നശിച്ചതെങ്ങിനെ എന്ന്‌
@ratheeshkumar2192
@ratheeshkumar2192 Ай бұрын
അടുത്ത വീഡിയോ ഇവിടെ പുനരു ന്ധാ രണം, പുന പ്രതിഷ്ഠ യുടെ ആയിരിക്കട്ടെ 🙏
@animohandas4678
@animohandas4678 Ай бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayalalithakunnath52
@jayalalithakunnath52 12 күн бұрын
Yes..
@jitheshpeter5790
@jitheshpeter5790 Ай бұрын
ഭാരതീയ സംസ്ക്കാരത്തിൻ്റെ പ്രതീകങ്ങളാണ് ക്ഷേത്രങ്ങൾ.ക്ഷേത്രങ്ങൾ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു കാരണം ഭാരതീയ പൈതൃകത്തേയും സംസ്ക്കാരത്തേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ക്രൈസ്തവ വിശ്വാസിയായ സംഘ്പരിവാർ പ്രവർത്തകനാണ് ക്രിസംഘി.അയോധ്യയിലെ ശ്രീരാമ ക്ഷേത്രം പുനർനിർമ്മിച്ചതു പോലെ മറ്റു ക്ഷേത്രങ്ങളും പുനരുദ്ധരിക്കാൻ നരേന്ദ്രമോദി സർക്കാറിന് കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ഭാരത് മാതാ കീ ജയ്യ്
@balakrishnan4338
@balakrishnan4338 Ай бұрын
Mr. Jitheshpeter really you are a Gentle man. 100% correct opinion thank you bro
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Ай бұрын
🙏
@sujith4848
@sujith4848 2 күн бұрын
🙏🙏🙏🙏
@animohandas4678
@animohandas4678 Ай бұрын
പക്ഷെ അകത്ത് നല്ല വൃത്തിയായി ഇരിക്കുന്നു തന്നെയുമല്ല ആ വിളക്ക് നന്നായി തന്നെ ഇരിക്കുന്നു അപ്പോൾ അവിടെ ആരെങ്കിലും വിളക്ക് തെളിക്കുന്നുണ്ടാവും. ആ ഇല്ലത്തു ഇപ്പോൾ ആരെങ്കിലും താമസമുണ്ടോ അവരായിരിക്കാം ഒരു പക്ഷെ വിളിക്ക്ഇടുന്നത് 🙏🏻🙏🏻🙏🏻🙏🏻. ഏതായാലും ലോക രക്ഷകനായ ഭഗവാൻ തന്നെ അമ്പലം പുനരുദ്ധാരണം നടക്കാൻ നിമിത്തമാകട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sudheeshulluruppi344
@sudheeshulluruppi344 Ай бұрын
ഒരു കാലത്ത് നിരവധി ജനങ്ങൾ ഇവിടെ ആരാധി ച്ചിരുന്നതാണ്😮
@Umesh-i5e
@Umesh-i5e Ай бұрын
വിഗ്രഹത്തെ കണ്ടപ്പോ ചുണ്ടിൽ ഒരു ചിരി വന്നു 🙏
@manuo6410
@manuo6410 Ай бұрын
എത്രയോ കഥകൾ പറയാൻ ഉണ്ടാവും അതിന്❤
@rajeevwego3906
@rajeevwego3906 Ай бұрын
ഇനി ഈ അമ്പലത്തിൻ്റെ അപ്ഡേഷൻ വേണം 🙏🙏🙏
@TravelGunia
@TravelGunia Ай бұрын
kzbin.info/www/bejne/ooPMnZahncmKjZosi=bBsIxtcR_7j6JqRL
@BharathKumar-up4xg
@BharathKumar-up4xg 12 күн бұрын
ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രം കാണിച്ചു 😮തന്നതിനു ആയിരം നന്ദി 😮.
@indirabai9959
@indirabai9959 Ай бұрын
പാലകാ ട ല്ല ഏതായാലും ഇതുപോലെ അവസ്ഥ ആകും വരെ മനുഷ്യൻ ഇല്ലേ, എത്ര ബാർകെട്ടാൻ, പണും കണ്ടെത്തുംനാടിന് വേണ്ടത് ഇതൊക്കെ സം രക്ഷിക്കു, ജാതിയും മതവും, ഉണ്ടായ ത്, ബ്രാഹ്മണ കുലത്തിലെ സ്ത്രീ യായ, പഞ്ചാമി,, ഇനിയെങ്കിലും ഉദ്ധരി ക്കുക, വീഡിയോ ക് വളരെ നന്ദി,, 🙏👌
@jaitharani7205
@jaitharani7205 19 күн бұрын
എന്ത് ഐശ്വര്യം ആ വിഗ്രഹത്തിന് ഈ ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.തെജസുള്ള വിഗ്രഹം.
@jaitharani7205
@jaitharani7205 19 күн бұрын
വിഷ്ണു ക്ഷേത്രം ആണ് .
@PAPPUMON-mn1us
@PAPPUMON-mn1us 15 күн бұрын
​@@jaitharani7205 നര സിംഹ മൂർത്തി ക്ഷേത്രം....
@ajithkumarv5177
@ajithkumarv5177 Ай бұрын
വിളക്ക് അവിടെ ഉണ്ടല്ലോ അപ്പോൾ ആരെങ്കിലും വരാറുള്ളതാവും
@SaseendranUk
@SaseendranUk Ай бұрын
നിങ്ങള്ക്ക്ഇനിയുമിതുപോലത്തെ വീഡിയോഇടാന് ദൈവംഅനുഗ്രഹിക്കട്ടെ
@rajeevwego3906
@rajeevwego3906 Ай бұрын
❤❤❤ ഭഗവാനെ 😮🙏
@youtyrr23
@youtyrr23 Ай бұрын
Ithupolathe ancient place videos aanu better than travel videos
@balachandrannagath2062
@balachandrannagath2062 Ай бұрын
Happy to see that the "Narasimha Murthy" Idol is still in tact in the delapidated temple. The sanathanis residing in the village, and VHP and other Hindu organisations must take immediate action to take over, protect and develop this temple as a prestigious pilgrim centre.
@syam308
@syam308 Ай бұрын
ഒരുപാട് നാളായി ഞാൻ കാണാൻ ആഗ്രഹിച്ച കാര്യമാണ്.. പന്തിരുകുലത്തിലെ വള്ളുവ വിഭാഗത്തിൽപെട്ട ഒരാളാണ് ഞാൻ. താങ്ക്സ് ബ്രോ❤️👍
@sudheeshulluruppi344
@sudheeshulluruppi344 Ай бұрын
സങ്കടം വരുന്നു ഇത് കാണു ബോ😢
@TravelGunia
@TravelGunia Ай бұрын
🥹
@ajok9418
@ajok9418 Ай бұрын
പഞ്ചമിയുടെ കുടുംബം കൊടുമുണ്ട നരിപ്പറ്റ മനയാണ്.അവർ പക്കാ കമ്യൂണിസ്റ്റ് അനുഭാവികൾ ആണ്. അവർ തന്നെയാണ് ഈ ക്ഷേത്രത്തിൻ്റെ വികസനത്തിന് തടയിട്ട് നിൽക്കുന്നതും
@unnikrishnancp866
@unnikrishnancp866 Ай бұрын
അവർക്കും നാശവും ക്ഷേത്രത്തിന് ഐശ്വാ ര്യവും ഉണ്ടാകട്ടെ
@radhamanikn6138
@radhamanikn6138 Ай бұрын
Radhamony Pandalam. ഇതു മഹാവിഷ്ണു അല്ലെ. Ksanicu തന്ന തകൾക് അഭിനന്ദനങ്ങൾ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼🙏🏼👌🏼🙏🏼👌🏼🙏🏼🙏🏼q
@thevenustravelservices8148
@thevenustravelservices8148 Ай бұрын
ചതുർഭുജന്റെ കൃപയുണ്ടാകട്ടെ അങ്ങേയ്ക്ക്; ഇദ്ദേഹത്തെ കുറ്റപ്പെടുത്താതെ മനസ് തുറന്ന് ജഞാനത്തോടെ ഉള്ളിലറിയൂ; സർവ്വഭൂതനായ വിരാട് രൂപം ഇദ്ദേഹത്തെ ഒരു നിമിത്തമാക്കി എന്ന് മാത്രം, ക്ഷേത്രത്തിന്റെ മഹിമയും, പറിയിപെറ്റ പന്തീരുകുലവും വായില്ലാകുന്നിലപ്പനും, നാറാണത്ത് ഭ്രാന്തനുമൊക്കെ നമ്മുടെ അകക്കണ്ണിനുമെത്രയകലെയാണ്. നമോ: ഭഗവതേ വാസുദേവായ, ഓം ശ്രീ നൃസിംഹമൂർത്തയെ നമ:
@SasiKumar-ml4sx
@SasiKumar-ml4sx Ай бұрын
ആരോ വിളക്ക് കൊളുത്തിയിട്ടുണ്ടല്ലോ
@indudinesh406dinesh3
@indudinesh406dinesh3 Ай бұрын
സൂപ്പർ...
@vivi4565
@vivi4565 Ай бұрын
പക്ഷേ അവിടുത്തെ വിളക്ക് കണ്ടിട്ട് പുതിയതാണെന്ന് തോന്നുന്നു
@preethard5256
@preethard5256 Ай бұрын
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് ക്ഷേത്രം സംരക്ഷിക്കണം. പഠനം വേണം. അതിന് പ്രചോദനമാകട്ടെ ഈ വീഡിയോ .
@TravelGunia
@TravelGunia Ай бұрын
Thanks
@gold4450
@gold4450 Ай бұрын
പുരാവസ്തുവിനല്ല കൊടുക്കേണ്ടത്. ഹിന്ദു സംഘടനകൾ ഏറ്റെടുത്ത് പുനരുദ്ധാരണം നടത്തി ജനങ്ങൾ ആരാധനക്കായി ഉപയോഗിക്കണം.
@bindustudio3770
@bindustudio3770 Ай бұрын
കാസർഗോഡ് -ചീമേനിയിൽ ഉണ്ട്.
@reny2797
@reny2797 Ай бұрын
എന്താ ഭംഗി ❤
@vijayanak1855
@vijayanak1855 Ай бұрын
Well presented with high devotion and dedication. Continue your efforts and contributions and highly appreciated. The hindu community please contribute a little to restore this temple enable to devotees to visit and offer the prayers 🙏
@rajanka3171
@rajanka3171 Ай бұрын
Excellent thanks to the channel thanks
@jmsairing4916
@jmsairing4916 Ай бұрын
Daivam ningalkku theerchayaayum nanma maathram varuthename ennu aathmaa4dhamaayum praardhikkunnu
@sachinkumars9082
@sachinkumars9082 Ай бұрын
Sambal samrudhi nalkename Bhagavane 🙏♥️
@karunakarankp3736
@karunakarankp3736 Ай бұрын
ഇത് ഭക്ത ജനങ്ങൾ ഏറ്റെടുക്കണം 🙏🏼
@sceneri779
@sceneri779 Ай бұрын
കാടു വെട്ടി വൃത്തിയാക്കി ഇടമായിരുന്നു നാട്ടുകാർക്ക്... ഒരു തിരി വൈകുന്നേരം വെക്കാൻ ആരുമില്ലല്ലോ
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Ай бұрын
ഹിന്ദു എന്നും പറഞ്ഞ് മറ്റുള്ളവരുടെ മതസ്ഥാപനങ്ങൾ പൊളിക്കാതെ ഇതുപോലുള്ള ക്ഷേത്രങ്ങൾ പുനരുദ്ധാരണ oചെയ്താൽ അതിന് കൂലിയും നൻമ്മയും കിട്ടും. ഈ ക്ഷേത്രം നല്ല ഒരു ക്ഷേത്രമായി രൂപപെടാൻ സഹോദരൻ്റെ ഈ വെളിപെടുത്തലിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@RM-do3im
@RM-do3im Ай бұрын
നിന്നെ ഒക്കെ 😵‍💫
@RameshBabu-oy4lj
@RameshBabu-oy4lj Ай бұрын
​@@RM-do3imമറഞിലിക്കാതെ പഹയാ
@RM-do3im
@RM-do3im Ай бұрын
@@RameshBabu-oy4lj 😵‍💫
@Sreeraman-we7ug
@Sreeraman-we7ug Ай бұрын
നിങ്ങൾ എഴുതിയ അഭിപ്രായം കേരളത്തിലെ ഏതെങ്കിലും ഒരു സംഭവം മാതൃകയാക്കിയാണോ അതോ ഇപ്പോഴും മറ്റു മതസ്ഥർ കയ്യേറിക്കൊണ്ടിരിയ്ക്കുന്നത് കണ്ടില്ലെന്ന് നടയ്ക്കുകയാണോ വെറുതെ എന്തെങ്കിലും എഴുതില്ലെ സഹോ
@user-SHGfvs
@user-SHGfvs Ай бұрын
കുരിഷ് കൃഷിക്കാർ കൈയെറിയതും ടിപ്പുവും മുഗളന്മാരും കൂടി പൊളിച്ചതും ഒക്കെ തിരിച്ചു പിടിക്കും അതിൽ കരഞ്ഞിട്ട് കാര്യം ഇല്ല തമിഴ് നാട്ടിൽ ചോളകാലത്ത് നിർമിച്ച 1000+ വർഷം പഴക്കംഒരു ഗ്രാമം തന്നെ വാക്കഫ് claim ചെയ്തത് നീ അറിഞ്ഞോ
@geethasnair9798
@geethasnair9798 Ай бұрын
ഭഗവാനെ🙏🙏
@sachinkumars9082
@sachinkumars9082 Ай бұрын
Ashtta Aishwaryavum nalkename sheekram Bhagavane 🙏♥️
@sathisnair112
@sathisnair112 Ай бұрын
മോനെ ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ , സാധാരണ യാത്ര വിവരണം ചെയ്യുന്നവർ പുച്ഛത്തോടെ പറയുന്നത് കാണാം , ഇത് ഭയ ഭക്തിയോടെ 🙏
@amritakrishnansinger1791
@amritakrishnansinger1791 Ай бұрын
പഞ്ചമി അമ്മ.... 🙏🏻🙏🏻🙏🏻 " ഇവിടെയല്ലോ പണ്ട് ഒരു അദ്വൈതി ( ഭേദബുദ്ധിയില്ലാതെ മനുഷ്യൻ ഒന്ന് എന്ന് തിരിച്ചറിവുള്ള ബ്രാഹ്മണൻ വരരുചി ) പ്രകൃതി തൻ വ്രതശുദ്ധി വടിവളർന്നൊരെന്നമ്മയൊന്നിച്ചു........ " (നാറാണത്ത് ഭ്രാന്തൻ). ....
@SARATH-b8p
@SARATH-b8p Ай бұрын
ബ്രോ കണ്ണൂർ നീലിയാർ കോട്ടത്തിൽ പോകൂ 🙏
@akhilrv2373
@akhilrv2373 Ай бұрын
ഒരു പക്ഷെ ഇപ്പോഴും അവിടെ ശ്രീ കോവിലിനുള്ളിൽ വിളക്കു വെക്കുന്നുണ്ടാവം, ഉള്ളിലെ വിളക്കും അതിന്റെ തിളക്കവും അതിനുള്ളിൽ കത്തിയ ബാക്ക്കി തിരിയും ഒക്കെ കണ്ടിട്ട് അങ്ങനെ തോന്നുന്ന്.
@chandramathimct9453
@chandramathimct9453 Ай бұрын
ഏതെങ്കിലും മുസ്ലീം കൈ എ റി കഴിയുമ്പോൾ പിന്നെ കേസും വകനാവും.. ദൈവം ആയിട്ടു വ്ലോകർ എത്തി 🙏എല്ലാം നല്ലതാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujeshka2704
@sujeshka2704 Ай бұрын
ഇവിടെ വിളക്ക് വെക്കുന്നുണ്ടല്ലോ ആ വിളക്കിൽ തിരി , പുതിയ വിളക്കും
@adhilpachu3909
@adhilpachu3909 Ай бұрын
6:31 അത് വിഷക് സേനൻ പ്രതിഷ്ട യാണ്
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ Ай бұрын
ആരും ഇല്ലേ ആ കുടുംബത്തിൽ ഈ അമ്പലം നേരെ ആക്കി കൊണ്ട് നടക്കാൻ
@hrushivarma866
@hrushivarma866 Ай бұрын
It need provincial permission and large amount of money. Who is ready bear the expenses for a God.
@user-SHGfvs
@user-SHGfvs Ай бұрын
കുടുംബക്ഷേത്രം നവീകരിക്കേണ്ട ഉത്തരവാദിത്വം കുടുംബക്കാർക്ക് ആണ് കുടുംബത്തിൽ ആർക്കും സാധിക്കില്ല എങ്കിൽ ഭക്തർക്ക് വിട്ട് കൊടുക്കുക അങ്ങനെ ദാരാളം ക്ഷേത്രങ്ങൾ വിട്ട് കൊടുത്തിട്ടുണ്ട്
@rajagopalanm2869
@rajagopalanm2869 Ай бұрын
Good❤
@rajeevm.v6265
@rajeevm.v6265 Ай бұрын
ആ പഴമ നിലനിർത്തി ക്ഷേത്രത്തെ സംരക്ഷിക്കണം
@jijukumar870
@jijukumar870 Ай бұрын
Not Shivalingam,First group of 9 Shivalingam shaped Moorthies are Sapthamathrukkal with Ganapathy and Verrabhadran,single Shivalingam shaped Moorthy is Kshethrapalakan.
@nootham7152
@nootham7152 Ай бұрын
Annalum avidathe nattukar anthoru alkaranu avar vicharichal ithokke onnu nannaki aduthu koode...
@SajidSaji-b8t
@SajidSaji-b8t Ай бұрын
Innathe episode gambeeram..adinte vaadil turennakan ningle kanicha dwaryam. Asi..enta idu etedukathad..Id valare puradanamayadanu..
@STORYTaylorXx
@STORYTaylorXx Ай бұрын
അത് ശിവലിംഗങ്ങൾ അല്ല ഒരുമിച്ച് ഇരുന്ന് ആ ശിവലിംഗ രൂപത്തിലുള്ള കല്ലുകൾ ഭക്ത മാതൃകകളുടെ ബലിക്കല്ലുകൾ ആണ്. ശിവലിംഗ രൂപത്തിൽ ഒറ്റയായി കാണപ്പെട്ട ആ കല്ല് വിഷ്ണുവിൻറെ നിർമ്മാല്യ ദാരി ആണ്.
@cbalakrishnan6111
@cbalakrishnan6111 Ай бұрын
സപ്‌ത (7)മാതൃ ക്കൾ
@cbalakrishnan6111
@cbalakrishnan6111 Ай бұрын
സപ്ത മാതൃ ക്കൾ
@deepubn859
@deepubn859 7 күн бұрын
സപ്ത മാതൃക്കളും, ഗണപതിയും, വീരഭദ്രനും ആണ് 9 കല്ലുകൾ ആണ് തെക്ക് വശത്ത് വരാറുള്ളത്.
@rekhank0696
@rekhank0696 Ай бұрын
@valsammapanicker3549
@valsammapanicker3549 Ай бұрын
Mahavishnu analloo ningalkku athonnu punarudharikkarutho nattukare koottarutho
@sumanair9317
@sumanair9317 Күн бұрын
ഒരു പുനർദ്ധാരണം ചെയ്യേണ്ടതാണ് ഇതൊക്കെ അല്ലേ!!😱
@Sreeraman-we7ug
@Sreeraman-we7ug Ай бұрын
നിത്യവും ഒരു വിളക്കുവെയ്ക്കാൻ എനിയ്ക്ക് ഭാഗ്യം കിട്ടിയിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോവുകയാണ് 🙏🙏
@TravelGunia
@TravelGunia Ай бұрын
🤝
@akhilsuresh2757
@akhilsuresh2757 Ай бұрын
Njnum
@bindustudio3770
@bindustudio3770 Ай бұрын
അത് സപ്തമാതൃക്കളാവും
@mohanalakshmi6889
@mohanalakshmi6889 Ай бұрын
That is not Shivalingam.That is called Nirmallya dhari.🙏🙏🙏
@ashokanganga4689
@ashokanganga4689 Ай бұрын
Narayana ithu punarudharanam cheyyanam
@binto.v.gbinto.v.g
@binto.v.gbinto.v.g Ай бұрын
Share the video to Sursh gopi if you can.. May be will helpful (i am not the part of any political party or politics)
@ATMurugan-dm4bu
@ATMurugan-dm4bu Ай бұрын
Ethu sureshgopi sar ariyanam etrayum pettannu ariyikkanam chetta
@subhadrag6731
@subhadrag6731 Ай бұрын
🙏🕉🙏🕉🙏🕉
@blindblack4635
@blindblack4635 Ай бұрын
അമ്പലത്തിലെ അകം നല്ല വൃത്തി ഉണ്ടല്ലോ അവിടെ കാണുന്ന വിളക്കും ഉപയോഗിക്കുന്നതാണ് അങ്ങനെ ആണെങ്കിൽ അവിടെ പൂജ ഇല്ലെങ്കിലും വിളക്ക് വയ്ക്കുന്നുണ്ട് ചിലപ്പോ a തറവാട്ടുകാർ തന്നെയാകും അന്വേഷിച്ച് നോക്കിയാൽ അറിയാം
@premachandranthirupuram8143
@premachandranthirupuram8143 6 күн бұрын
വിശ്വകർമ്മജൻ്റെ കൈയൊപ്പുണ്ട്.കേരള ക്ഷേത്ര സംരക്ഷണ സമിതി ഈ ക്ഷേത്രം ഏറ്റെടുത്ത് സംരക്ഷിക്കണം..
@sindhupv9963
@sindhupv9963 8 күн бұрын
🙏♥️🙏
@ranjininair-bh5vf
@ranjininair-bh5vf 15 күн бұрын
Idol looks new.May not be old one
@unnimenon8852
@unnimenon8852 Ай бұрын
ടിപ്പു സുൽത്തന്റെ പടയോട്ടത്തിലാണ് മിക്കവാറും എല്ലാ ക്ഷേത്രങ്ങളും ഇവിടെ നശിപ്പിക്കപ്പെട്ടിട്ടുള്ളത്
@leogaming5231
@leogaming5231 Ай бұрын
എല്ലാം ടിപ്പുവിന്റെ പുറതിടാം അതിനു വലിയ ബുദ്ധിമുട്ടില്ലല്ലോ😅😅😅
@unnimenon8852
@unnimenon8852 Ай бұрын
@@leogaming5231 എന്നാൽ തന്റെ പുറത്തിടാം.. എന്താ.... താൻ ഹിസ്റ്ററി വല്ലതും പഠിച്ചിട്ടു ണ്ടോ...? അറിവുള്ള വരോട് ചോദിക്ക്
@idukkimachan1376
@idukkimachan1376 Ай бұрын
താൻ അണല്ലോ ചരിത്ര പിതവ്​@@unnimenon8852
@anilnair8771
@anilnair8771 Ай бұрын
@@leogaming5231 ഇപ്പോഴും മലബാറിൽ ചെന്നാൽ ടിപ്പു നശിപ്പിച്ച അനേക ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ തോന്നില്ലെങ്കിലും ഞങ്ങളെപ്പോലുള്ളവർക്ക് അത് കാണുമ്പോൾ നല്ല ബുദ്ധിമുട്ട് തോന്നുന്നു 😊😊
@bindustudio3770
@bindustudio3770 Ай бұрын
അവിടെ ആരോ ഇപ്പഴും വിളക്ക് കൊളുത്തുന്നുണ്ടോ..?
@dreamsvlogs3824
@dreamsvlogs3824 Ай бұрын
ആര്‍ക്കാണു ഇപ്പൊ ഇതിനൊക്കെ നേരം.
@lathakg5790
@lathakg5790 Ай бұрын
അവിടെ ഒരു ഓട്ടുവിളക്കുണ്ട് അത് പഴയതല്ല. ക്ലാവ് പിടിച്ചിട്ടും ഇല്ല
@SreejaSreeju-j2s
@SreejaSreeju-j2s Ай бұрын
Nice ❤️❤️❤️
@r20vlogs41
@r20vlogs41 Ай бұрын
@user-tr4zx3jl3r
@user-tr4zx3jl3r Ай бұрын
Shanghu, Chakram, Gadha, Padmam yenthiya roopam anu. Face simharoopam kanunilla. Vishnu bhagavante vigrahavum, Narasimha moorthy bhavavum anennubtonunnu prathishta.
@Aneesh-s1x
@Aneesh-s1x Ай бұрын
പുരാവസ്തു വകുപ്പ് ഉറങ്ങുവല്ലേ
@indudinesh406dinesh3
@indudinesh406dinesh3 Ай бұрын
ഇതിനെ ഇപ്പോഴത്തെ അധികാരികൾ ആരാ
@MayaDevi-tc3mp
@MayaDevi-tc3mp Ай бұрын
ഈ അമ്പലം പുതുക്കി പണിയാൻ നാട്ടുകാർ മുൻകൈ എടുക്കുക. എല്ലാവരും സഹായിക്കും.
@ramkishor.vmenon664
@ramkishor.vmenon664 Ай бұрын
Brother..one information its not shivalingam that is seen there its actually kshetrapalakan which resembles shivalingam
@gerogebennyjoy6013
@gerogebennyjoy6013 Ай бұрын
Bus.name.pls.
@anilku1925
@anilku1925 Ай бұрын
Ithu evidya sthalam
@vijayanayate2062
@vijayanayate2062 17 күн бұрын
ഒരു. അപേക്ഷ. വ്ലശ്വഹിതു. പരിഷത്., കഴിയുന്നതും. നാശം. വന്ന. പുരാതന. ക്ഷത്രങ്ങളെ. പുണരുദ്ധരിക്കാൻ. ശ്രമിക്കണം.
@vasudevanvasu-gt7kt
@vasudevanvasu-gt7kt Ай бұрын
ആരുടെഅധീനതയിലാണ്ഈക്ഷേത്രഭൂമി.കാണുംബോൾവിഷമംതോന്നുന്നു.നാംഹിന്ദുക്കളുടെയൊരുഅവസ്ഥ.കഷ്ടം.
@NIVINN-k8f
@NIVINN-k8f Ай бұрын
ചേട്ടാ നിങ്ങൾ ഒരു ഭൂലോക......
@krajendraprasad4786
@krajendraprasad4786 Ай бұрын
ഇതാണ് ഹിന്ദുവിൻ്റെ ദൈവത്തിൻ്റെ നുണക്കഥകൾ. ഇതിലൊന്നും വരുമാനമില്ല അതുകൊണ്ട് ഇതിനെ ഒഴിവാക്കി ഇനി ആരെങ്കിലും കയ്യേറി കയ്യിൽ വെക്കുമ്പോൾ അവിടെ വന്നു ജാതിയും മതവും കൂട്ടിക്കുഴച്ച് ലഹള ഉണ്ടാക്കാനാണ് ഇത് ഇങ്ങനെ ഇട്ടിരിക്കുന്നത്. ഗുരുവായൂർ പോലുള്ള അമ്പലത്തിൽ കോടികണക്കിന് വരുമാനമുണ്ട്,അതിൽ നിന്നും കുറച്ചു പൈസ എടുത്തു ഇതിനെയൊക്കെ പുനരുദ്ധാരണം ചെയ്ത് വെച്ചുകൂടെ.നമ്മുടെ ഒരു പൈതൃക ഇതിഹാസമല്ലേ?. ചെയ്യില്ല.കാരണം ഗുരുവായൂരപ്പൻ്റെ പേരും പറഞ്ഞു കുറെ സവർണ്ണന്മാർ മൃഷ്ഠാനം വെട്ടിവിഴുങ്ങുകയല്ലേ ഇന്നും. ഈ സ്ഥലവും, മറ്റും വല്ല ക്രിസ്ത്യൻസും,മുസ്ലിങ്ങളും വാങ്ങി അവൻ്റെ തലയിൽ കുതിരകേറുന്ന ഒരു വിഭാഗം ഹിന്ദുക്കൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഭക്തിയുടെ പേരിൽ അല്ലാ തോന്നിവാസത്തിൻ്റെ പേരിൽ.വരുമാനമുള്ള അമ്പലങ്ങളിൽ ആളെ വശീകരിച്ച് കൊണ്ടുവരാൻ ഒരു മാഫിയ തന്നെയുണ്ട്. കാരണം പറ്റിച്ചു തിന്നാൻ വേണ്ടിമാത്രം.
@pradeepm2336
@pradeepm2336 Ай бұрын
തന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. എങ്കിൽ ചെയ്യൂ.
@user-SHGfvs
@user-SHGfvs Ай бұрын
വെറുതെ കിടക്കുന്ന ക്ഷേത്രഭൂമി വാങ്ങാനോ വിൽക്കാനോ ഒരുത്തനും അധികാരം ഇല്ല ഇനി വാങ്ങണം എങ്കിൽ വ്യാജ ആധാരം ഉണ്ടാകണം ഇതൊക്കെ ചെയ്ത് അത് വാങ്ങുന്നവൻ നന്മമരം കേസ് കൊടുത്താൽ കൊടുക്കുന്നവൻ പ്രശ്നക്കാരൻ തന്നെ പോലെ ഉള്ളവർ ആണ് ഹിന്ദുക്കളുടെ ഗതികേട്
@sruthisankar6611
@sruthisankar6611 Ай бұрын
ഗുരുവായൂർ, ദേവസ്വം ബോര്ഡിന് കീഴിൽ ഉള്ള അമ്പലം ആണ്. അതിൽ നിന്നുള്ള വരുമാനം കുറച്ചു എടുത്തു ഇവിടെ പുനർ നിർമ്മിക്കുന്നതിൽ ഹിന്ദുക്കൾക്ക് ആർക്കും എതിർപ്പ് കാണില്ല. പക്ഷെ സർക്കാർ തീരുമാനിക്കണം. ഫണ്ട്‌ എല്ലാം സർക്കാരിന്റെ കയ്യിൽ ആണ്
@RemaAmmu
@RemaAmmu 29 күн бұрын
Palakkad eathu sthalathanu ithu?
@premakumari5827
@premakumari5827 Ай бұрын
കൃഷ്ണ.വിഗ്രഹം.കാണാൻപറ്റിയത്.ഭാഗ്യം
@BeenaKrishnan-sq1qb
@BeenaKrishnan-sq1qb Ай бұрын
ഇത്പറ്റുന്നതുപോലെഎത്രയുംവേഗംഎല്ലാവരുംനോക്കുക
@sahadevakumar3693
@sahadevakumar3693 Ай бұрын
Eppol arudea kayil annu temple pls replay
@TravelGunia
@TravelGunia Ай бұрын
അവരുടെ ഉടമസ്ഥതയിൽ
@ImbichiKoya-d8y
@ImbichiKoya-d8y Ай бұрын
Neewynattivaottamulachiyudekaltarakanam
@akshayrvndrn
@akshayrvndrn Ай бұрын
Art thief’s Kananda. Vigraham pinne Christie’s auction ethum
@akshayrvndrn
@akshayrvndrn Ай бұрын
Bro edayke avde poyi check cheyyan ulla set up undakkanam since a lot of people will see the video . There is a chance for idol to go missing.
@akshayrvndrn
@akshayrvndrn Ай бұрын
It would fetch closes to one or two million in art market if someone could smuggle it out of the country
@prajithpt9677
@prajithpt9677 Ай бұрын
ഇത്തരം ഒരോന്ന് ഉള്ള സ്ഥലത്തിൻ്റെ അടുത്തു കൂടി യുള്ള വഴിയിൽ കൂടി കീഴ്ജാതി കാർക്ക് നടക്കാൻ പോലും പിന്നെ എന്തിന് ഇന്ന് മഹാഭൂരി പക്ഷവും എന്തിന് ഇത് 😂 സംരക്ഷിക്കണം
@ajok9418
@ajok9418 Ай бұрын
താങ്കൾ പോവുകയേ വേണ്ട
@sruthisankar6611
@sruthisankar6611 Ай бұрын
പോകേണ്ട കാര്യം ഇല്ല ബ്രോ. പോകാൻ മനസ്സും നന്മയും ഉള്ളവർ പോകട്ടെ. ഒരു ക്ഷേത്രത്തിന്റെ പ്രാധാന്യം അറിയുന്നവർ വരും
@anilnair8771
@anilnair8771 Ай бұрын
നിങ്ങളോട് സംരക്ഷിക്കാൻ ആരെങ്കിലും പറഞ്ഞുവോ?? സംരക്ഷിക്കാൻ മനസ്സുള്ളവർ അത് ചെയ്തോളും. ആ സമയം കൊണ്ട് നിങ്ങൾ എവിടെയെങ്കിലും ചെന്ന് ജാതി പറഞ്ഞു കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കൂ
@sujeshka2704
@sujeshka2704 Ай бұрын
ആദ്യം അവിടത്തെ ഹിന്ദുക്കൾ സമുദായ വ്യത്യാസമില്ലാതെ സംഘടിച്ചു ഒരു സമിതി ഉണ്ടാക്കി പുനരുദ്ധാരണം നടത്തണം . എല്ലാവരും സഹായിക്കും . ഞങ്ങളുടെ നാട്ടിൽ ഇതുപോലെ കീനൂർ എന്ന സ്ഥലത്തു നശിച്ചു കിടന്ന ശിവക്ഷേത്രം പുനരുദ്ധരിച്ചു . ഇപ്പോൾ എല്ലാ വർഷവും ഉത്സവം നല്ല രീതിയിൽ നടത്തി വരുന്നു
@manilalramanujan5022
@manilalramanujan5022 Ай бұрын
Bjgavane idendavo ingne kidekune😢
@bhupathis4525
@bhupathis4525 Ай бұрын
PANJAMI.....ARANU.....VARAHIYAYA....PANNIKALAYA...DEYVAM.........KONNU.....THALLUKAYANU.........NINKAL....PRATHIKARIKKUNNILLA..........
@kmpranjith
@kmpranjith Ай бұрын
ഹിന്ദു അമ്പളങ്ങളുടെ ഒരു ദുരവസ്ഥ.😢😢😢. ആരോട് പറയാൻ. Nss sndp rss bjp devosom boards. ആരും ഇല്ല
@sherupp1234..-_
@sherupp1234..-_ Ай бұрын
ജൈന ക്ഷേത്രം ആണത്
@user-SHGfvs
@user-SHGfvs Ай бұрын
😂
@RameshBabu-oy4lj
@RameshBabu-oy4lj Ай бұрын
Best, താങ്കൾ ആര്, ബലിക്കല്ല് അറിയാൻ മേല, ആദൃത്തെ comment ഉഗ്രൻ, മനസിലായി ട്ടോ !
@chathankoya
@chathankoya Ай бұрын
Tippu destroyed this temple 😮
@indudinesh406dinesh3
@indudinesh406dinesh3 Ай бұрын
ഇതൊക്കെ സംരെക്ഷിച്ചൂടെ
@ammuaswin4073
@ammuaswin4073 Ай бұрын
അത് ജൈന ക്ഷേത്രം ആണ്
@TravelGunia
@TravelGunia Ай бұрын
😕
@anilnair8771
@anilnair8771 Ай бұрын
എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് പറയുന്നത്? ആ വിഗ്രഹം കണ്ടാൽ അറിയാം അത് ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപമാണ്. കൂടാതെ അവിടെ ബലിക്കല്ലുകളും. ഒരു കേരളീയ ക്ഷേത്ര സമുച്ചയത്തിന്റെ എല്ലാ ലക്ഷണങ്ങളും അവിടെയുണ്ട്. കാണുന്ന ക്ഷേത്രങ്ങളെയെല്ലാം ബുദ്ധക്ഷേത്രവും ജൈന ക്ഷേത്രവും ആക്കുന്ന കമ്മി ബുദ്ധി ആകരുത്😊
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 Ай бұрын
വിക്രമാദിത്യൻ്റെ രാജ്യം എന്നു പറയുന്നത് കേരളവുമായി ഒരു ബന്ധവും ഇല്ലാത്ത വടക്കേ ഇൻഡ്യയിലും പഞ്ചമിയുടെ നാടും അവിടമായിരുന്നു. പറയിക്കുഞ്ഞിനെ ഒഴുക്കി വിട്ട നദി തീർച്ചയായും കേരളത്തിലൂടെ ഒഴുകിയിട്ടുമില്ല. ജാതിഭ്രാന്തിൻ്റെ അഭിമാനക്ഷതത്തിൽ നിന്നും രക്ഷ നേടാൻ നാട്ടു പേക്ഷിച്ചു പറയിപ്പെണ്ണിനേയും കൊണ്ടു വരരുചി ഒളിച്ചോടിയാണ് കേരളത്തിൽ ചുറ്റിത്തിരിഞ്ഞതെന്നാണ്. ഐതിഹ്യം. അല്ലാതെ പഞ്ചമിയുടെ തറവാട് പാലക്കാടാണെന്നതു വെറും കെട്ടുകഥയാണ്.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 8 МЛН
മക്ക ഒരു നുണയാണ്
10:41
Sharon Sapien
Рет қаралды 240 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН