Рет қаралды 26,940
വയനാടന്‍ കാടകങ്ങളെ മുടിപ്പിക്കുന്ന മഞ്ഞക്കൊന്നയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൃഥ്വി റൂട്ട്‌സ് എന്ന പരിസ്ഥിതി കൂട്ടായ്മ. 1980കളുടെ പകുതിയില്‍ സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായാണ് മഞ്ഞക്കൊന്ന വയനാട്ടിലേക്കെത്തിയത്. നിറയെ മഞ്ഞപ്പൂക്കളും കടുംപച്ച ഇലകളും നിറഞ്ഞ സെന്ന ചെടി കാടിന് സൗന്ദര്യം വര്‍ധിച്ചിപ്പിച്ചെങ്കിലും ഇത് ഒരു അധിനിവേശസസ്യമാണെന്നത് അധികൃതരാരും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് വയനാടന്‍ കാട്ടിലാകെ സെന്ന ചെടി മാറാവ്യാധി പോലെ പടര്‍ന്നുപിടിച്ചിരിക്കുന്നു. കാട്ടില്‍ അങ്ങോളമിങ്ങോളം വ്യാപിച്ച മഞ്ഞക്കൊന്ന, സ്വര്‍ണക്കൊന്ന, രാക്ഷസക്കൊന്ന തുടങ്ങി പലപേരുകളില്‍ അറിയപ്പെടുന്ന അധിനിവേശസസ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പൃഥ്വി കൂട്ടായ്മ. കോഴിക്കോട്ടെ രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബില്‍ അംഗങ്ങളായിരുന്ന പൂര്‍വവിദ്യാര്‍ഥികളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍. വിദ്യാര്‍ഥികളും യുവാക്കളുമടങ്ങുന്ന സംഘം കൃത്യമായ ഇടവേളകളില്‍ വയനാടന്‍ ചുരം കയറി മുത്തങ്ങയിലേക്കെത്തും. കടയ്ക്കല്‍ മുതലുള്ള തൊലി ചെത്തിക്കളഞ്ഞ് വേര് മണ്ണിട്ട് മൂടിയും പുതുതായി കിളിര്‍ത്തുവരുന്ന ചെടികളെ പറിച്ചുകളഞ്ഞുമാണ് പൃഥ്വിയുടെ സെന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍. 2018ല്‍ മുത്തങ്ങയില്‍ നേച്ചര്‍ ക്യാമ്പിനെത്തിയപ്പോഴാണ് എത്രത്തോളം ഗുരുതരമായാണ് രാക്ഷസക്കൊന്ന വയനാടന്‍ കാട്ടില്‍ വ്യാപിച്ചിരിക്കുന്നതെന്ന് പൃഥ്വി കൂട്ടായ്മ തിരിച്ചറിഞ്ഞത്. അന്നുമുതല്‍ തുടങ്ങിയ കൊന്ന നശീകരണം ഇന്നും തുടരുന്നു.
senna spectabilis
In short: Prithvi Roots, an environmental group based in Kozhikode, is leading efforts to eradicate the invasive Manjakonna plant from Wayanad forests. Introduced in the 1980s as part of social forestry, the plant has spread uncontrollably, threatening the local ecosystem. The group, consisting of former members of the Ramakrishna Mission School's environmental club, regularly works to remove these plants from the forests, focusing on areas like Muthanga since 2018.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi